ഏത് രക്തഗ്രൂപ്പും സ്വീകരിക്കാന്‍ അനുയോജ്യമായ ഒരു വൃക്ക സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍

ഏത് രക്തഗ്രൂപ്പും സ്വീകരിക്കാന്‍ അനുയോജ്യമായ ഒരു വൃക്ക സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍

Breaking News Health

ഏത് രക്തഗ്രൂപ്പും സ്വീകരിക്കാന്‍ അനുയോജ്യമായ ഒരു വൃക്ക സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍

വൈദ്യശാസ്ത്ര രംഗത്ത് പുതിയ പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ട് ശാസ്ത്രജ്ഞര്‍. ഏത് രക്ത ഗ്രൂപ്പിലുള്ള രോഗികള്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന ഒരു സാര്‍വ്വത്രിക വൃക്ക അവര്‍ വിജയകരമായി വികസിപ്പിച്ചെടുത്തു.

എ രക്തഗ്രൂപ്പ് ദാതാവില്‍നിന്നുള്ള വൃക്കയെ ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയും അവിവോബയോ മെഡിക്കല്‍ ഇന്‍കോര്‍പ്പറേറ്റഡും വികസിപ്പിച്ചെടുത്ത പ്രത്യേക എന്‍സൈമുകള്‍ ഉപയോഗിച്ചാണ് സാര്‍വ്വത്രിക രക്തഗ്രൂപ്പ് ഒ ആക്കി മാറ്റി.

കുടുംബ സമ്മതത്തോടെ മസ്തിഷ്ക മരണം സംഭവിച്ച ഒരു രോഗിയുടെ ശരീരത്തിലേക്ക് മാറ്റിവച്ചു. വലിയ നിരസിക്കല്‍ ഇല്ലാതെതന്നെ ഇത് നിരവധി ദിവസങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചു. ഇത് ട്രാന്‍സ്പ്ളാന്റ് കാത്തിരിപ്പ് പട്ടിക കുറയ്ക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമുള്ള പ്രതീക്ഷ നല്‍കുന്നു.

പുത്തന്‍ പരീക്ഷണം ആയിരക്കണക്കിനു രോഗികള്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ വേഗത്തില്‍ നടത്താന്‍ സഹായിക്കുന്നതിനുള്ള ഒരു വിപ്ളവകരമായ ചുവടുവെയ്പാണ്.

ഒരു മനുഷ്യ മാതൃകയില്‍ ഈ പ്രതിഭാസം കാണുന്നത് ഇതാദ്യമായാണ്. എന്‍സൈം വികസനത്തിനു നേതൃത്വം നല്‍കിയ യുബിസി പ്രൊഫ.എമിറിറ്റസ് ഓഫ് കെമിസ്ട്രി ഡോ. സ്റ്റീഫന്‍ വിതേഴ്സ് പറഞ്ഞു.

10 വര്‍ഷത്തിലേറെയായി നീണ്ട പരീക്ഷണത്തിനൊടുവിലാണ് ഫലം കണ്ടതെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാല ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പകുതിയിലേറെ വൃക്ക വെയിറ്റിംഗ് ലിസ്റ്റുകളില്‍ ഉള്‍പ്പെടുന്ന ടൈപ്പ് ഒ രോഗികള്‍ ടൈപ്പ് ഒ വൃക്കകള്‍ക്ക് ഉയര്‍ന്ന ഡിമാന്റ് ഉള്ളതിനാല്‍ പലപ്പോഴഉം 2-4 വര്‍ഷം കൂടുതലായി കാത്തിരിക്കേണ്ടി വരുന്നു.
നലവിലെ ട്രാന്‍സ്പ്ളാന്റ് രീതികള്‍ക്ക് രോഗിയുടെ പ്രതിരോധശേഷി അടിച്ചമര്‍ത്തേണ്ടതുണ്ട്. കൂടാതെ ജീവിച്ചിരിക്കുന്ന ദാതാക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

പുതിയ എന്‍സൈം ചികിത്സ അവയവത്തെ തന്നെ മാറ്റുന്നു. വേഗത്തിലുള്ള ട്രാന്‍പ്ളാന്റുകള്‍, കുറഞ്ഞ സങ്കീര്‍ണ്ണതകള്‍, രക്തഗ്രൂപ്പ് പരിഗണിക്കാതെ മരിച്ച ദാതാക്കളില്‍നിന്ന് അവയവങ്ങളിലേക്ക് പ്രവേശനം എന്നിവ അനുവദിക്കുന്നു.