ക്രിസ്ത്യാനികളെ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ കൂട് ഒരുക്കി ചൈന; പതിനായിരങ്ങള്‍ കുടുക്കില്‍
ബീജിംഗ്: ചൈനയില്‍ സര്‍ക്കാര്‍ നടപടികളെ അനുകൂലിക്കാത്തവരെ കണ്ടെത്താനും നിയമവിരുദ്ധമായി ഹൌസ് ചര്‍ച്ചുകളിലും മറ്റു കൂട്ടായ്മകളിലും ഒത്തു കൂടുന്ന ക്രൈസ്തവ വിശ്വാസികളെയും മുസ്ളീങ്ങളെയും നിരീക്ഷിക്കാനും അവരെ കുടുക്കിലാക്കാനുമുള്ള ഡിജിറ്റല്‍ കൂട് ഒരുക്കി സര്‍ക്കാര്‍.
പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ എന്ന് മുദ്രപ്പെട്ട പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളില്‍ ഇത് ആശങ്കയും മാനസിക പിരിമുറുക്കവും സൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചൈനയിലെ ക്രൈസ്തവര്‍ ആരാധനയ്ക്കായും ആത്മീക കാര്യങ്ങള്‍ക്കായും മറ്റും ഒത്തുകൂടുന്നതിനെ അസാധാരണ പ്രവര്‍ത്തനങ്ങള്‍ എന്നും സാമൂഹിക സ്ഥിതിക്ക് ഭീഷണിയെന്നും മുദ്രകുത്തിയാണ് ഡിജിറ്റല്‍ സംവിധാനമൊരുക്കിയിരിക്കുന്നത്.
നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള നിരീക്ഷണ ക്യാമറകളാണ് സംശയിക്കപ്പെടുന്ന ഓരോ വ്യക്തിയുടെയും ആരാധനാലയങ്ങളുടെയും മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഐബിഎം, ഡെല്‍ സിഡ്കോ, ഇന്റല്‍, മൈക്രോസോഫ്റ്റ്, ഓറക്കിള്‍, സീഗേറ്റ് എന്നിവയുള്‍പ്പെടെയുള്ള യു.എസ്. കമ്പനികള്‍ കോടിക്കണക്കിനു ഡോളറിന്റെ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ സിസ്റ്റങ്ങള്‍ എന്നിവ ചൈനയിലേക്ക് വിതരണം ചെയ്തതായി അസോസിയേറ്റഡ് പ്രസ് കണ്ടെത്തിയിട്ടുണ്ട്.
ചൈനയുടെ ഗോള്‍ഡന്‍ ഷീല്‍ഡ് പോലീസ് ശൃംഘലയുടെ നട്ടെല്ലായി ഇത് മാറി. എതിര്‍പ്പുകള്‍ സെന്‍സര്‍ ചെയ്യാനും നിയന്ത്രിക്കാനും ഇവ രൂപകല്‍പ്പന ചെയ്തവയാണ്. ഡിജിറ്റല്‍ കേവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഈ സംവിധാനങ്ങള്‍ ഡിക്ടടീവ് പോലീസിംഗ് അവതരിപ്പിച്ചു.
ഇത് അപകട സാദ്ധ്യതയുള്ള വ്യക്തികളെയോ ഗ്രൂപ്പുകളെയോ പ്രവചിക്കുന്നതിന് വലിയ അളവിലുള്ള ഡാറ്റാ പ്രോസസ് ചെയ്യുന്നു. പലപ്പോഴും അവര്‍ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് മനസ്സിലാക്കാനുള്ള ശേഷിയുമുണ്ട്.
ഇറാനും റഷ്യയുമുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചൈന ഇപ്പോള്‍ ഈ ഡിജിറ്റല്‍ മാതൃക കയറ്റുമതി ചെയ്യുകയാണെന്ന് അവകാശ സംഘടനകള്‍ ആരോപിക്കുന്നു.