വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം
വിമാനയാത്ര ഇന്ന് അത്ര അപരിചിതമൊന്നുമല്ല. നല്ലൊരു ശതമാനം പേരും പലപ്പോഴായി യാത്ര ചെയ്തിട്ടുള്ളവരാണ്. എന്നാല്‍ നമ്മില്‍ പലരും അറിയാത്ത ഒരു കാര്യമുണ്ട്.
വസ്ത്രധാരണത്തിലെ ശ്രദ്ധയാണ്. വിമാനയാത്രികരില്‍ പകുതിപ്പേരും തെറ്റായ വസ്ത്രമാണ് ധരിക്കുന്നതെന്ന് ഡോക്ടര്‍ ഹ്യൂ പണ്ടാരു പറഞ്ഞു.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഒക്കെയും ഇറുകിയ വസ്ത്രം ധരിക്കരുത്. കാരണം ഇത് രക്ത ചംക്രമണത്തെ സാരമായി ബാധിക്കും.
ഇറുകിയ ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അമിതനേരം വിമാനത്തില്‍ ഇരിക്കുമ്പോള്‍ കാലുകളിലുള്ള രക്തയോട്ടത്തെ ഇത് ബാധിക്കുന്നുവെന്ന് വിദ്ഗ്ദ്ധര്‍ പറയുന്നു.
ഇത് കാലുകളിലെ രക്തം കട്ടപിടിക്കാന്‍ ഇടയാക്കുന്നു. അങ്ങനെയുള്ള വസ്ത്രം ഉപയോഗിക്കാന്‍ പാടില്ല.
ഇത്തരം വസ്ത്രങ്ങളില്‍ തീ പിടിച്ചാല്‍ ഉരുകി വീഴുകയും അത് കൂടുതല്‍ അപകടത്തിനു കാരണമാകുകയും ചെയ്യും.