ബൈബിള്‍ വാക്യവും മതപരമായ സന്ദേശവും പ്രദര്‍ശിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വിജയം

ബൈബിള്‍ വാക്യവും മതപരമായ സന്ദേശവും പ്രദര്‍ശിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വിജയം

Breaking News USA

ബൈബിള്‍ വാക്യവും മതപരമായ സന്ദേശവും പ്രദര്‍ശിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വിജയം

ന്യുയോര്‍ക്കിലെ ബഫെല്ലോയ്ക്ക് അടുത്തുള്ള ഗ്രാന്‍ഡ് ഐലന്റ് സെന്‍ട്രല്‍ സ്കൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി തന്റെ ക്രിസ്തുവിലുള്ള വിശ്വാസവും ബൈബിള്‍ സന്ദന്ദേശവും പരസ്യമായി പ്രകടിപ്പിക്കാനുള്ള പോരാട്ടത്തില്‍ വിജയം കണ്ടു.

പബ്ളിക് സ്കൂള്‍ ഫീസ് അടച്ച പാര്‍ക്കിംഗ് സ്ഥലത്ത് ഒരു ബൈബിള്‍ വാക്യം സ്ഥാപിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് ധീരമായി പോരാടാന്‍ തീരുമാനിച്ചത്.

പാര്‍ക്കിംഗ് സ്ഥലത്ത് ദൈവം സ്നേഹമാകുന്നു, ദൈവം വഴിയും സത്യവും ജീവനുമാകുന്നു എന്ന വാചകങ്ങളാണ് ഹൈസ്കൂളില്‍ ചേരാന്‍ വന്ന സീനിയര്‍ പെണ്‍കുട്ടിയായ സബ്രിത സ്റ്റെഫാന്‍സ് ഒരു വലിയ പേപ്പറില്‍ ചിത്രം സഹിതം വരച്ച് എഴുതിയത്.

പ്രദര്‍ശിപ്പിക്കാന്‍ മൂന്ന് ഡ്രോയിംഗുകള്‍ വരച്ചു. അതില്‍ ആദ്യത്തെ ഡ്രോയിംഗ് സാല്‍വേഷന്‍ മൌണ്ടന്‍ എന്ന ഈ പര്‍വ്വതത്തിന്റെ ചിത്രമായിരുന്നു. സ്റ്റെഫാന്‍സ് പറഞ്ഞു.

അത് ഞാന്‍ കൈമാറിയപ്പോള്‍ അവര്‍ പറഞ്ഞു പൂര്‍ണ്ണമായും വേണ്ട കാരണം അതിന് കുരിശുകളും ഒരു ബൈബിള്‍ വാക്യവും അനുവദനീയമല്ലെന്ന് അവര്‍ പറഞ്ഞു.

അവസാനം നല്‍കിയതില്‍ ബൈബിള്‍ വാക്യങ്ങളോ കുരിശുകളോ മറ്റേതെങ്കിലും ഇല്ലായിരുന്നു. ഇത് അവര്‍ സമ്മതിച്ചു. താന്‍ സ്കൂളില്‍ ബൈബിള്‍ ക്ളാസ് നടത്തുന്നു എന്ന് പറഞ്ഞു.

ഇതേ തുടര്‍ന്ന് മതസ്വാതന്ത്ര്യ നിയമ സ്ഥാപനമായ ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. സ്ഥാപനം സ്കൂള്‍ അധികാരികള്‍ക്ക് ഒരു കത്തയച്ചു.

സ്കൂള്‍ വഴങ്ങിയില്ലെങ്കില്‍ കേസെടുക്കുമെന്ന് എഫ്എന്‍ഐ സീനിയര്‍ കൌണ്‍സില്‍ കെയ്ഷ റസ്സല്‍ പരഞ്ഞു. ഇതേത്തുടര്‍ന്ന് സ്കൂള്‍ അധികാരികള്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തുകയും സ്റ്റെഫാന്‍സിന്റെ ആഴത്തിലുള്ള ദൈവവിശ്വാത്തിലും അവള്‍ വരച്ച ചിത്രങ്ങള്‍ പൂര്‍ണ്ണമായി പ്രദര്‍ശിപ്പിക്കാനുമുള്ള അനുമതി നല്‍കുകയും ചെയ്തു.