സ്ഥിരമായി എസി റൂമൂകളില്‍ ഇരിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍
ഇന്ന് നല്ലൊരു വിഭാഗം വീടുകളിലും സ്ഥാപനങ്ങളിലും എസി സൌകര്യങ്ങളുണ്ട്. എന്നാല്‍ ദിവസവും മണിക്കൂറുകളോളം എസി റൂമുകളില്‍ ഇരിക്കുന്നവര്‍ക്ക് പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
എസി റൂമുകളില്‍ ദീര്‍ഘനേരം ഇരിക്കുന്ന ചിലര്‍ക്ക് ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. തണുത്തതും വരണ്ടതുമായ വായു ആരോഗ്യത്തിനു ദോഷം ചെയ്യുന്നു.
ഇതുമൂലം വിട്ടുമാറാത്ത ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നു. ഇത്തരത്തില്‍ എസി റൂമില്‍ ഇരിക്കുന്നത് വായുവിലെ ഊര്‍ജ്ജം കുറയ്ക്കുന്നു.
ഇത് ചുണ്ടുകളുടെയും കണ്ണുകളുടെയും വരള്‍ച്ചയ്ക്കു കാരണണാകുന്നു. കൂടാതെ ദീര്‍ഘനേരം എസിയില്‍ ഇരിക്കുമ്പേള്‍ ശരീരത്തിലെ ജലാംശം വേഗം നഷ്ടപ്പെടുന്നു.
എന്നാല്‍ തണുത്ത കാലാവസ്ഥ ആയതിനാല്‍ പലരും വെള്ളം കുടിക്കാനും തയ്യാറാകുന്നില്ല. ഇത് നിങ്ങളില്‍ നിര്‍ജ്ജലീകരണത്തിനു കാരണമാകുന്നു. ഇതുമൂലം ടെന്‍ഷന്‍ തലവേദന എന്നിവ ഉണ്ടാകുന്നു.