ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യത്തെ ഏഴു മാസം ക്രൈസ്തവര്‍ക്കെതിരായി നടന്നത് 334 സംഭവങ്ങള്‍
ന്യൂഡെല്‍ഹി: 2025 ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ നടന്ന അതിക്രമങ്ങള്‍ 334 സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ റിലിജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ദി ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ 22 സ്ഥലങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി എല്ലാ മാസവും നടന്നതായി ക്രിസ്ത്യന്‍ സമൂഹത്തെ ബാധിക്കുന്നതുമായ ഒരു ആശങ്കാജനകമായ സ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതായ സംഘടന പറയുന്നു.
അതിക്രമങ്ങളില്‍ പ്രധാന പങ്ക് യുപിക്കാണ്. (95 സംഭവങ്ങള്‍), ഛത്തീസ്ഗഢ് 86 രണ്ടാം സ്ഥാനത്തുണ്ട്.
ക്രിസ്ത്യന്‍ വിരുദ്ധ സംഭവങ്ങളുടെ പ്രധാന ഹോട്ട്സ്പോട്ടുകള്‍ യു.പിയും, ഛത്തീസ്ഗഢുമാണ്. അറസ്റ്റുകള്‍, തെറ്റായ ആരോപണങ്ങള്‍, ശാരീരിക അതിക്രമങ്ങള്‍, സാമൂഹിക ബഹിഷ്ക്കരണങ്ങള്‍ എന്നിവയാണ് രീതികള്‍. മദ്ധ്യപ്രദേശ് (22), ബീഹാര്‍ (17) കര്‍ണാടക (17), രാജസ്ഥാന്‍ (15), ഹരിയാന (15) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.
ഇഎഫ്ഐആര്‍ എല്‍സായുടെ കണ്ടെത്തല്‍ പ്രകാരം ഭീഷണികളും പീഢനങ്ങളുമായി ബന്ധപ്പെട്ട 107 സംഭവങ്ങളും വ്യാജ ആരോപണങ്ങളും അറസ്റ്റുകളും ഉള്‍പ്പെടെ 116 കേസുകളും ഉള്‍പ്പെടുന്നു.
ശാരീരിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട 42 കേസുകളും ആരാധനാലയങ്ങള്‍ തടസ്സപ്പെടുത്തിയ 29 കേസുകളും ഉള്‍പ്പെടുന്നു.