മൊസദിന്റെ പേജര്‍ അറ്റാക്ക് രഹസ്യം വെളിപ്പെടുത്തി മുന്‍ ഏജന്റുമാര്‍

മൊസദിന്റെ പേജര്‍ അറ്റാക്ക് രഹസ്യം വെളിപ്പെടുത്തി മുന്‍ ഏജന്റുമാര്‍

Asia Breaking News Middle East

മൊസദിന്റെ പേജര്‍ അറ്റാക്ക് രഹസ്യം വെളിപ്പെടുത്തി മുന്‍ ഏജന്റുമാര്‍

ടെല്‍ അവീവ്: അടുത്തിടെ ലോകത്തെത്തന്നെ ഞെട്ടിച്ച യിസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ലെബനനിലും സിറിയയിലും നടത്തിയ പേജര്‍ അറ്റാക്ക് ഓപ്പറേഷന്റെ രഹസ്യം വെളിപ്പെടുത്തി വിരമിച്ച മുതിര്‍ന്ന രണ്ട് ഏജന്റുമാര്‍.

ഹിസ്ബുള്ള ഭീകരരെ അപായപ്പെടുത്താനായി പൊട്ടിത്തെറിക്കുന്ന പേജറുകള്‍ ഉപയോഗിച്ച് ലക്ഷ്യമിട്ട ഒരു മാരക ഓപ്പറേഷന്റെ വിശദാംശങ്ങള്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തോടു വെളിപ്പെടുത്തിയത്.

മുഖംമൂടികള്‍ ധരിച്ച് ശബ്ദമാറ്റത്തോടെ ബൈബിളിലെ ദൂതന്മാരായ മിഖായേല്‍, ഗബ്രിയേല്‍ എന്ന പേരിലാണ് ഇരുവരും സംസാരിച്ചത്. സെപ്റ്റംബര്‍ 17-ന് ലെബനനിലുടനീളം ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിച്ച ആയിരത്തോളം പേജറുകള്‍ പെട്ടന്നു പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത് എങ്ങനെയെന്നത് ഇരുവരും വിശദീകരിച്ചു.

ഒരു ദിവസംകൊണ്ട് 4000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും പ്രധാന ഹിസ്ബുള്ള നേതാക്കള്‍ ഉള്‍പ്പെടെ 42 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്ത ആക്രമണങ്ങള്‍ യിസ്രായിലിന്റെ തന്ത്രമായിരുന്നുവെന്ന് അന്നുതന്നെ ലോകം മനസ്സിലാക്കിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഇവ സ്ഥിരീകരിച്ചിരിക്കുന്നത്.

10 വര്‍ഷം മുമ്പ് ഒളിപ്പിച്ചു വച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ നിറച്ച വാക്കി-ടോക്കികള്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് ഒരു ഏജന്റ് പറഞ്ഞു. ഹിസ്ബുള്ള ഇത് അറിയാതെയാണ് വാങ്ങിയിരുന്നത്. ഞങ്ങള്‍ ഒരു നടന ലോകം സൃഷ്ടിച്ചു.

മിഖായേല്‍ എന്ന പേര് ഉപയോഗിച്ച് ഏജന്റ് പറഞ്ഞു. 1951-ല്‍ മൊസാദ് രൂപീകരിക്കപ്പെട്ടപ്പോള്‍ ആപ്തവാക്യം ബൈബിളിലെ സൃശ്യവാക്യം: 24:6 ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ട് എന്ന വാക്യമാണ്. ഇപ്പോള്‍ നിലവില്‍ ഇത് സദൃശ്യവാക്യങ്ങള്‍ 11:14 പരിപാലനം ഇല്ലാത്തിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ മഹുത്വത്തിലേ രക്ഷയുണ്ട് എന്ന വാക്യമാണ്.

ഹിസ്ബുള്ള ഭീകരരുടെ പോക്കറ്റില്‍ എപ്പോഴും ആ പേജറുകള്‍ ഉണ്ടായിരിക്കും. തയ്വാന്‍ ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍നിന്ന് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതായി മൊസാദ് അറിഞ്ഞതിനുശേഷമാണ് 2022-ല്‍ ഇത് ആരംഭിച്ചത്. മറ്റാര്‍ക്കും ബാധിക്കാതെ ഹിസ്ബുള്ളകള്‍ക്ക് മാത്രം അപകടം വരുത്തുന്ന തന്ത്രം പല തവണ ഡമ്മികളില്‍ പരീക്ഷിച്ചു ജയം നേടിയിരുന്നു.

ആരുടെയെങ്കിലും പോക്കറ്റില്‍നിന്നും പേജറുകള്‍ പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുന്ന റിംഗ് ടോണുകള്‍ കണ്ടെത്താന്‍ മൊസാദ് നിരവധി റിംഗ്ടോണുകളും പരീക്ഷിച്ചു. മൊസാദ് വന്‍ വ്യാജ പ്രചാരണങ്ങളും നല്‍കിയിരുന്നു.

ഡസ്റ്റ് പ്രൂഫ്, വാട്ടര്‍ പ്രൂഫ്, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് നല്‍കുന്നു എന്നിങ്ങനെയുള്ള പരസ്യങ്ങളും തായ്വാനീസ് സ്ഥാപനമായ ഹോള്‍ഡ് അപ്പോളോയെ മൊസാദുമായി അറിയാതെ പങ്കാളിയാക്കാന്‍ യിസ്രായേലിന്റെ അടുത്ത സഖ്യകക്ഷിയായ ഹംഗറി ആസ്ഥാനമായുള്ള ഷെല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ചു.

മൊസാദ് നിര്‍മ്മിച്ച 16,000 പേജറുകള്‍ നല്ല വിലയ്ക്ക് ഹിസ്ബുള്ള വാങ്ങിയതായി മിഖായേല്‍ പറഞ്ഞു. ഞങ്ങള്‍ ഒരു വ്യാജ ലോകം സൃഷ്ടിച്ചു. ഞങ്ങള്‍ തിരക്കഥ എഴുതുന്നു. ഞങ്ങള്‍തന്നെ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, അഭിനേതാക്കളും ഞങ്ങള്‍തന്നെ. ലോകം ഞങ്ങളുടെ വേദിയാണ്. അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 17-ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30-ന് മൊസാദ് കാത്തിരുന്ന ആ സര്‍ജിക്കല്‍ സ്ട്രൈക്കിനു ബട്ടണ്‍ അമര്‍ത്തി. ലെബനനിലുടനീളം സ്ഫോഠനാത്മക പേജറുകള്‍ വിദൂരമായി സജീവമാക്കി. സ്ഫോടനത്തിനു കാരണമായ രണ്ടു ബട്ടണുകള്‍ അമര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്ന എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശം ഉപകരണങ്ങള്‍ വഹിക്കുന്നവര്‍ക്ക് ലഭിച്ചു.

അവര്‍ ബട്ടണുകള്‍ അമര്‍ത്തി. ആയിരക്കണക്കിനു പരിക്കേറ്റവര്‍ ആശുപത്രികള്‍കൊണ്ടു നിറഞ്ഞു. അടുത്ത ദിവസം എയര്‍കണ്ടിഷണറുകള്‍ ഓണാക്കാന്‍പോലും ആളുകള്‍ ഭയപ്പെട്ടു. കാരണം അതുംകൂടി പൊട്ടിത്തെറിക്കും എന്ന് അവര്‍ ഭയപ്പെട്ടു.

ഇനി ഒരിക്കലും ഇതുപോലുള്ള പേജര്‍ ആക്രമണത്തിനു അവസരം ലഭിക്കില്ല. അതറിഞ്ഞുകൊണ്ടുതന്നെ ഇതിന്റെ ഓപ്പറേഷന്‍ വെളിപ്പെടുത്തുന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.