ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് വീണ്ടും യു.എസ്. കമ്മീഷന്‍

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് വീണ്ടും യു.എസ്. കമ്മീഷന്‍

Breaking News India USA

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് വീണ്ടും യു.എസ്. കമ്മീഷന്‍

ഇന്ത്യയയിലലെ തസ്വാതന്ത്ര്യം അപകടത്തിലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ്.സിഐആര്‍എഫ്).

സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ മതസ്വാതന്ത്യ്രം വന്‍ ഭീഷണി നേരിടുന്നതായി യു.എസ്. സിഐആര്‍എഫ് അഭിപ്രായപ്പെട്ടു. ഇന്ത്യ-യു.എസ്. നയതന്ത്ര ബന്ധത്തില്‍ മതസ്വാതന്ത്ര്യത്തിന്റെ പുരോഗതി എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 20-ന് നടന്ന ഹിയറിങിലാണ് യു.എസ്. കമ്മീഷന്റെ വിലയിരുത്തല്‍ ‍.

മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇന്ത്യന്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ഹിയറിങ്ങുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നൂഹ് കലാപം, മണിപ്പൂരിലെ ക്രിസ്ത്യന്‍ യഹൂദ വിവാഹങ്ങളെ കേന്ദ്രീകരിച്ചുള്ള ആക്രമണം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. മതന്യൂനപക്ഷ ആക്രമണം കുറയ്ക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിനും ഇന്ത്യയുമായി ചേര്‍ന്ന് യു.എസിന് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് ഹിയറിങ്ങില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ മതസ്വാതന്ത്യ്രം വലിയതോതില്‍ കുറഞ്ഞതായി യു.എസ്.സിഐആര്‍എഫ് ചെയര്‍മാന്‍ ഏബ്രഹാം കൂപ്പര്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് യു.എസ്. കോണ്‍ഗ്രസ്സ് ആരംഭിച്ച സ്വതന്ത്ര കമ്മീഷനാണ് യു.എസ്.സിഐആര്‍എഫ്.

മതപീഢനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകളും നയ നിര്‍ദ്ദേശങ്ങളും നല്‍കി മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. മുമ്പും യുഎസ്.സിഐആര്‍എഫ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.