യു.കെയിലെ എല്‍ജിബിറ്റി സമ്മേളനത്തിനു സമീപം സുവിശേഷം പ്രസംഗിച്ച യു.എസ്. പൌരന്‍ അറസ്റ്റില്‍

യു.കെയിലെ എല്‍ജിബിറ്റി സമ്മേളനത്തിനു സമീപം സുവിശേഷം പ്രസംഗിച്ച യു.എസ്. പൌരന്‍ അറസ്റ്റില്‍

Breaking News Europe

യു.കെയിലെ എല്‍ജിബിറ്റി സമ്മേളനത്തിനു സമീപം സുവിശേഷം പ്രസംഗിച്ച യു.എസ്. പൌരന്‍ അറസ്റ്റില്‍

ലണ്ടന്‍ ‍: യു.കെയിലെ കാന്റര്‍ബറിയില്‍ എല്‍ജിബിറ്റിയുടെ സമ്മേളന കേന്ദ്രത്തിനു സമീപം നിന്നുകൊണ്ട് സുവിശേഷം പ്രസംഗിച്ച യു.എസ്. പൌരനെ പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിനു സമീപം റിയാന്‍ സ്കിയാവോ എന്ന സുവിശേഷകനാണ് റോമാ ലേഖനം ഒന്നാം അദ്ധ്യായം 18 മുതല്‍ 32 വരെയുള്ള വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് അധാര്‍മ്മിതയ്ക്കും മൂല്യച്യുതിയ്ക്കും എതിരായി ദൈവവചനം പ്രസംഗിച്ചത്.

ഇദ്ദേഹം പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ 5 ഓഫീസര്‍മാര്‍ എത്തി അറസ്റ്റു ചെയ്യുകയും പോലീസ് സ്റ്റേഷനില്‍ തടവിലാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബൈബിളും ലഘുലേഖകളും മൈക്രോഫോണ്‍ സ്പീക്കര്‍ എന്നിവയും പിടിച്ചെടുത്തു. പിന്നീട് റിയാനെ വിട്ടയയ്ക്കുകയുണ്ടായി.

റിയാനെതിരെ കൂടുതല്‍ നടപടികളെടുത്തില്ല. എന്നാല്‍ തന്റെ ബൈബിളും മറ്റു സാധനങ്ങളും തിരിച്ചുതരണമെന്നാവശ്യപ്പെട്ടുകൊണ്ട് കാത്തിരുന്നു.

താന്‍ വര്‍ഷത്തില്‍ പകുതി സമയവും യു.കെയില്‍ പാപത്തിനും അധര്‍മ്മത്തിനുമെതിരായി സുവിശേഷം പ്രസംഗിച്ചു വരികയാണെന്നും കഴിഞ്ഞ നാലു വര്‍ഷമായി ഇതുവരെ 25 പ്രാവശ്യം ഇതുപോലെ തെരുവോരങ്ങളില്‍ പ്രസംഗിച്ചതിന്റെ പേരില്‍ പോലീസ് തടഞ്ഞെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലെസ്ബിയന്‍ ‍, ഗെ, ബൈസെക്ഷ്വല്‍ ‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നീ വാക്കുകളുടെ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സമ്മേളനമാണ് എല്‍ജിബിറ്റി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.