മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ദോഷം വരുത്തും
കുളിക്കാനായി ശരീരത്തില്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ല കാര്യം തന്നെയാണ്.
ശരീരത്തില്‍ അടിഞ്ഞു കൂടിയ അഴുക്കുകളും മറ്റും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. എന്നാല്‍ മുഖത്ത് പ്രത്യേകമായി സോപ്പ് തേക്കുന്നതുമൂലം മുഖത്തെ പ്രകൃതി ദത്തമായ എണ്ണകള്‍ നീക്കം ചെയ്യപ്പെടുവാനിടയാകും.
മാത്രമല്ല അതിലെ മൈക്രോബയോട്ടയുടെ നേര്‍ത്ത സന്തുലാവസ്ഥയില്‍ കോട്ടം ഉണ്ടാകുകയും ചെയ്യുന്നു. ഇതുമൂലം വരള്‍ച, പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകുന്നു.
പതിവായി സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് തകരാറിലാക്കും. സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുമ്പോള്‍ മുഖത്തെ സുഷിരങ്ങള്‍ അടയുകയും അതുമൂലം മുഖക്കുരു ഉണ്ടാകുകയും ചെയ്യുന്നു.
സോപ്പ് ചര്‍മ്മത്തില്‍നിന്ന് മേക്കപ്പും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യില്ല. ചര്‍മ്മത്തില്‍ എണ്ണ, അണുക്കള്‍ എന്നിവയുടെ സാന്നിദ്ധ്യം ബാക്കിയുണ്ടാകും.
ഇതിന്റെ ഫലമായി ബ്ളാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, മുഖക്കുരു എന്നിവ ഉണ്ടാകുന്നു.

