യു.എസ്. ഡോളറിന് ‘ലോകത്തിന്റെ കരുതല്‍ കറന്‍സി’ എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് വിദഗ്ദ്ധര്‍
മോസ്ക്കോ: റഷ്യ ചൈനയുടെ കറന്‍സി യുവാന്‍ അന്താരാഷ്ട്ര പെയ്മെന്റുകള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞതിനെത്തുടര്‍ന്ന് യു.എസ്. ഡോളറിന് ലോകത്തിന്റെ കരുതല്‍ കറന്‍സി എന്ന പദവി ഉടന്‍ നഷ്ടപ്പെടുമെന്ന് പ്രമുഖരുടെ മുന്നറിയിപ്പെന്ന് റിപ്പോര്‍ട്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കഴിഞ്ഞയാഴ്ച മോസ്ക്കോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുടിന്‍ യുവാനിലെ ഇടപാടുകള്‍ പരാമര്‍ശിച്ചത്. 100 വര്‍ഷത്തിനിടെ സംഭവിച്ചിട്ടില്ലാത്ത ആഗോള മാറ്റത്തിന് ചൈനയും റഷ്യയും നേതൃത്വം നല്‍കുമെന്നു ഷി അഭിപ്രായപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതിക്കാരായ സൌദി അറേബ്യയും ആഗോള വ്യാപാരത്തിനായി യുവാന്‍ ഉപയോഗിക്കുന്നതിന് ബീജിങ്ങുമായി ചര്‍ച്ച് നടത്തി വരികയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.
സൌദി അറേബ്യയില്‍നിന്നും മറ്റുള്ളവരില്‍നിന്നും എണ്ണയും പ്രകൃതി വാതകവും യുവാനില്‍ വാങ്ങാന്‍ ചൈന ശ്രമിക്കുമെന്ന് ഷി അടുത്തിടെ ഗള്‍ഫ്-അറബ് നേതാക്കളോടൊപ്പം പറഞ്ഞിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ കറന്‍സി സ്ഥാപിക്കാനും ലോക വ്യാപാരത്തില്‍ യു.എസ്. ഡോളറിന്റെ പിടി ദുര്‍ബ്ബലപ്പെടുത്താനുമുള്ള ബീജിങ്ങിന്റെ ലക്ഷ്യത്തെ ഈ നീക്കങ്ങള്‍ കരുത്തു പകരുന്നതായാണ് വാര്‍ത്തകള്‍ .
കൂടാതെ സൌദി അറേബ്യയും ഇറാനും ചൈനയുമായും റഷ്യയുമായും ഒരു സാമ്പത്തിക സഖ്യം രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഇത് അമേരിക്കയുടെ സാമ്പത്തിക സ്വാധീനത്തെ കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

