ഇറാക്കില്‍നിന്നും കണ്ടെടുത്ത എഴുത്തുകള്‍ പുരാതന അമോര്യ ഭാഷയെന്ന് ഗവേഷകര്‍

ഇറാക്കില്‍നിന്നും കണ്ടെടുത്ത എഴുത്തുകള്‍ പുരാതന അമോര്യ ഭാഷയെന്ന് ഗവേഷകര്‍

Breaking News Middle East

ഇറാക്കില്‍നിന്നും കണ്ടെടുത്ത എഴുത്തുകള്‍ പുരാതന അമോര്യ ഭാഷയെന്ന് ഗവേഷകര്‍
ബൈബിള്‍ പഴയ നിയമ കാലത്ത് യിസ്രായേല്യരുടെ പതിവ് ശത്രുക്കളായിരുന്ന അമോര്യരുടെ ഭാഷ സ്ഥിരീകരിച്ച് ഗവേഷകര്‍ ‍.

3 പതിറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ഒന്നാം ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്ന് ഇറാക്കില്‍നിന്നും അനധികൃതമായി പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന തെളിവില്ലാത്ത വസ്തുക്കള്‍ എന്ന പേരില്‍ സൂക്ഷിച്ചിരുന്ന പുരാതന രേഖകളായ രണ്ട് ടാബ്ളറ്റുകളാണ് ജര്‍മ്മനിയിലെ ജെഗ യൂണിവേഴ്സിറ്റിയിലെ ഓള്‍ഡ് നിയര്‍ ഈസ്റ്റേണ്‍ സ്റ്റഡീസിന്റെ പ്രൊഫസറും ചെയര്‍മാനുമായ മാന്‍ഫ്രെഡ് ക്രെബര്‍നിക് ലണ്ടന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ ബാബിലോണ്യന്‍ സാഹിത്യത്തിന്റെ എമറിറ്റസ് പ്രൊഫസറായ ആന്‍ഡ്രു ആര്‍ ജോര്‍ജ്ജ് എന്നിവര്‍ നടത്തിയ ഗവേഷണത്തിലാണ് ഇവ പുരാതന അരാമ്യരുടെ ഭാഷയാണെന്ന് തെളിയിച്ചത്.

നാടോടികളായിരുന്ന അമോര്യര്‍ക്ക് സ്വന്തമായി ഭാഷകളുണ്ടായിരുന്നോ എന്നു ചില വിദഗ്ദ്ധര്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ഗവേഷണത്തിനു തയ്യാറായതെന്ന് ഇരുവരും വ്യക്തമാക്കി.

ഏകദേശം 1894 ബിസി വരെ പഴക്കമുള്ള പഴയ ബാബിലോണിയന്‍ രേഖകളുടെ ജോഡിയെ സമാന പദാവലികളാല്‍ ആലേഖനം ചെയ്യുകയും രണ്ട് രേഖകളായി വിഭജിക്കുകയും ചെയ്തതായി ഗവേഷകര്‍ ബിബ്ളിക്കല്‍ ആര്‍ക്കിയോളജി സൊസൈറ്റിയുടെ വിവരണത്തില്‍ പറയുന്നു. വലതുവശത്തുള്ള നിരകള്‍ അക്കാഡിയന്‍ ഭാഷയില്‍ ആലേഖനം ചെയ്തിരിക്കുന്നു.

അതേസമയം ഇടതുവശത്തുള്ള കോളങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ ഗവേഷകര്‍ നോര്‍ത്ത്-വെസ്റ്റ് സെമറ്റിക്, അക്കാഡിയന്റെ ചില മിശ്രിതങ്ങളോടെ എന്നു വിളിച്ചു. ഓരോ രേഖയും പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്വകാര്യ ശേഖരങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്.

ഒന്ന് ലണ്ടനിലും മറ്റൊന്ന് ന്യുയോര്‍ക്കിലും ടാബ്ളറ്റുകള്‍ (രേഖ) അമോറൈറ്റ് ഭാഷയും ഹീബ്രു, മോവാബ് എന്നിവയും ഉള്‍പ്പെടുന്ന കനാന്യ ഭാഷാ ഗ്രൂപ്പും തമ്മിലുള്ള ബന്ധവും കാണിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ആധുനിക ഹീബ്രുവിനോട് ഏതാണ്ട് സമാനമായ ചില വാചകങ്ങളുമുണ്ട്. അമോര്യ ഭാഷ മറ്റു ഭാഷകളെപ്പോലെ വ്യാപകമായി സംസാരിച്ചിട്ടില്ലെന്നും പുരാതന സിറിയയിലും ഇറാക്കിലും സാധാരണ ലിഖിത ഭാഷയിലല്ല എന്നും പറയുന്നു.

രണ്ട് ശ്രദ്ധേയമായ പദാവലികള്‍ ‍: അമോറൈറ്റ്-അക്കാഡിയന്‍ ദ്വിഭാഷകള്‍ എന്ന തലക്കെട്ടില്‍ ഇതിന്റെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരാതന മെസപ്പൊട്ടോമിയ (ഇന്നത്തെ ഇറാക്കില്‍ ‍) ഈ ഭാഷ ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍ ‍.