യു.എ.ഇയില്‍ 1400 വര്‍ഷം മുമ്പുണ്ടായിരുന്ന ക്രൈസ്തവ ആശ്രമം കണ്ടെത്തി

യു.എ.ഇയില്‍ 1400 വര്‍ഷം മുമ്പുണ്ടായിരുന്ന ക്രൈസ്തവ ആശ്രമം കണ്ടെത്തി

Breaking News Middle East

യു.എ.ഇയില്‍ 1400 വര്‍ഷം മുമ്പുണ്ടായിരുന്ന ക്രൈസ്തവ ആശ്രമം കണ്ടെത്തി
അബുദാബി: യു.എ.ഇയില്‍ പൌരാണിക ക്രൈസ്തവ സന്യാസ ആശ്രമത്തിന്റെ പുരാവസ്തു അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.

അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ളാം മതം പ്രചരിക്കുന്നതിനു മുമ്പ് നിലനിന്നിരുന്നുവെന്നു കരുതപ്പെടുന്ന സന്യാസ ആശ്രമമാണ് കണ്ടെത്തിയത്. യു.എ.ഇ. ദ്വീപായ സിനിയയില്‍ കണ്ടെത്തിയ ആശ്രമത്തിന് 1400 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

ഇതോടെ യു.എ.ഇ.യില്‍ കണ്ടെത്തുന്ന രണ്ടാമത്തെ പൌരാണിക ക്രൈസ്തവ ആശ്രമമാണിത്. കാലക്രമേണ ഇവിടെയുണ്ടായിരുന്ന ക്രൈസ്തവര്‍ ഇസ്ളാം മതത്തിന്റെ സ്വാധീനത്താല്‍ അതിലേക്ക് ചേരുവാന്‍ നിര്‍ബന്ധിക്കപ്പെട്ടതായാണ് നിഗമനം.

കാര്‍ബണ്‍ ഡേറ്റിംഗിലൂടെയാണ് സന്യാസ ആശ്രമത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിച്ചത്. എഡി 534-നും 65-നും ഇടയിലാണ് ഇതു സ്ഥാപിച്ചതായി വ്യക്തമാകുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.