യെശയ്യാവ് 40:31-ല്‍ വിശ്വസിച്ചു, ഒളിമ്പക്സില്‍ കിട്ടിയത് അഞ്ചു സ്വര്‍ണ്ണം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു കാലേബ് ഡ്രസ്സല്‍ എന്ന നീന്തല്‍ താരം.
24-കാരനായ കാലേബ് ബൈബിളിലെ യെശയ്യാവ് 40:31-ലെ “എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും, അവര്‍ കഴുകന്മാരേപ്പോലെ ചിറകു അടിച്ചു കയറും, അവര്‍ തളര്‍ന്നു പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും” എന്ന വാക്യത്തില്‍ വിശ്വസിച്ചുകൊണ്ടാണ് ഒളിമ്പിക്സില്‍ പങ്കെടുത്തത്.
യു.എസിലെ ഫ്ളോറിഡ സ്വദേശിയായ കാലേബിന്റെ വിശ്വാസത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. നീന്തല്‍ മത്സരങ്ങളില്‍ 5 സ്വര്‍ണ്ണ മെഡലുകളാണ് നേടിയത്.
ദൈവം എനിക്കു നല്‍കിയ വിജയത്തിനു എത്രമാത്രം സന്തോഷിക്കുന്നു. തന്റെ വിജയത്തില്‍ വീട്ടുകാര്‍ക്കും രാജ്യത്തിനും ഒരുപോലെ അഭിമാനമായിരിക്കുകയാണ് ഈ യുവതാരം. ദൈവനാമം മഹത്വപ്പെടുന്നതാണ് തനിക്കിഷ്ടമെന്ന് കാലേബ് പറയുന്നു.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***