തിൻമയെ തോൽപ്പിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്
“തിൻമയോടു തോൽക്കാതെ നൻമയിൽ തിൻമയെ ജയിക്കുക”. (റോമർ 12:21)
ദുഷ്ടത അങ്ങേഅറ്റം തഴച്ചുവളർന്നു നിൽക്കുന്ന ഒരു കാലഘട്ടമാണിത്. ഈ ലോകത്ത് സാത്താൻ ഭൂരി പക്ഷം പേരുടെയും ഹൃദയത്തിൽ കടന്നുകൂടി പാപ വഴിയിലൂടെ നയിക്കുകയാണ്. ദുഷ്ടതനിറഞ്ഞ ലോകം എന്ന് ക്രിസ്ത്യാനികളും അവിശ്വാസികളും ഒരുപോലെ സമ്മതിക്കുന്നു.
കൊലപാതകങ്ങളും അഴിമതിയും അക്രമങ്ങളും ഒക്കെ ഇന്ന് പുതിയ വാർത്തകളല്ല. ഭാവ നാസങ്കൽപ്പങ്ങൾ നിറഞ്ഞ ലോകത്താണ് പുതുതലമു റകൾ എന്തിനും ഏതിനും ഇഷ്ടപ്പെടുന്നു.
ഇതിലൂടെ പരസ്പരമുള്ള സ്നേഹം കടപ്പാടുകൾ എന്നിവ മറന്നു കളയുന്നു. അറിമി അറിയാതെയോ ദുഷ്ടതയെന്ന പാലത്തിലൂടെയാണ് പലരും സഞ്ചരിച്ചുകൊണ്ടിരിക്കു
ന്നത്.
അതിന്റെ അന്ത്യം അവസാന നിമിഷങ്ങളിൽ മാത്രമേ അവർ തിരിച്ചറിയാനിടയാ കൂ അപ്പോഴേയ്ക്കും എല്ലാം അസ്തമിച്ചിരിക്കും.
ജീവിത ആചാരങ്ങൾക്കും ശൈലികൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരിക്കു മ്പോൾ ദൈവവചനത്തിനു മാറ്റം സംഭവിക്കുന്നില്ല. അത് തിരിച്ചറിയുന്നവർ ഇന്ന് ന്യൂനപക്ഷം മാത്രമാണ്. ഈ ലോകത്ത് ജീവിച്ചുകാണിക്കുവാൻ വേണ്ടി മാത്രമാണ് പലരും ജീവിക്കുന്നത്.
ലക്ഷ്യബോധമില്ലാത്ത ജീവിതം ധനവും സമ്പാദ്യവുമൊക്കെയാണ് പല രെയും ഭരിക്കുന്നത്. ദൈവത്തോട് യാതൊരു ബന്ധവും കാണിക്കുവാൻ സമയമില്ല. പഴ യതലമുറകൾ കൈമാറി നൽകിയ ക്രൈസ്തവവിശ്വാസത്തിനു രൂപഭേദം വരുത്തുവാൻ പലരും ശ്രമിക്കുന്നു.
അതോടെ വിശ്വാസവും ക്രൈസ്തവജീവിതത്തിൻ്റെ മൂല്യങ്ങളും നഷ്ടപ്പെടുന്നു. അപ്പോസ്തലനായ പൗലോസ് വീണ്ടും പറയുന്നു “തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ “( 10) ദൈവവിശ്വാസം ആത്മാർത്ഥത നിറഞ്ഞതായി രിക്കണം. അതോടൊപ്പം വിശുദ്ധവും പ്രത്യാശ നിറഞ്ഞതുമായിരിക്കണം.
(തിൻമയുടെ വേദന കുടിക്കുന്ന ഒരു വ്യക്തിക്ക് പ്രാർത്ഥനയിലൂടെ ദൈവം കൃപനൽകുന്നു. അത് എങ്ങനെ പഠിപ്പിക്കുന്നു എന്നാൽ അവരോടുള്ള സ്നേഹത്തിൽ മാത്രം – സ്പെർ )
പാസ്റ്റർ ഷാജി എസ്
+91 9895464665

