തുരുത്തിയിലെ വെള്ളം ചിലവായ ശേഷം… (ലേഖനം) ഷൈജു ഡാനിയേൽ അടൂർ

Articles

തുരുത്തിയിലെ വെള്ളം ചിലവായ ശേഷം….!!
ഷൈജു ഡാനിയേൽ അടൂർ
മഹാധനികനായ അബ്രഹാമിന്റെ തുരുത്തിയിലെ വെള്ളവും തീർന്നുപോകുന്നതാണ്…പക്ഷേ ദൈവം തുറക്കുന്ന നീരുറവകൾ വറ്റാത്തവയാണ്. അബ്രഹാമിന്റെ തുരുത്തിയിൽ പ്രതീക്ഷ വയ്ക്കരുത്, ദൈവത്തിന്റെ നീരുറവിൽ ആശ്രയിക്കുക!!

തുരുത്തിയിലെ വെള്ളം ചിലവായ ശേഷം…. (ഉൽപ്പത്തി 21:15)… ഈ ഭൂമിയിലെ തുരുത്തികളില്‍ നമുക്ക് നിറച്ചുകിട്ടുന്നതെല്ലാം ക്ഷണീകവും വേഗത്തില്‍ തീര്‍ന്നുപോകുന്നതും പരിമിതികള്‍ ഉള്ളതുമാണ്.

തുരുത്തിയും നീരുറവും തമ്മില്‍ വലിയ അന്തരമുണ്ട്. തുരുത്തി മനുഷ്യനിര്‍മ്മിതവും നീരുറവ അമാനുഷികവും ആണ്. തുരുത്തിയിലെ വെള്ളം പരിമിതവും നീരുറവിലെ വെള്ളം സമൃദ്ധവുമാണ്.

അബ്രഹാമിൽ നിന്നും ദൈവത്തിലേക്കുള്ള ദൂരം, തീരുന്ന തുരുത്തിയിൽ നിന്നും വറ്റാത്ത നീരുറവയിലേക്കുള്ള ദൂരമാണ്. ദൈവം തുറക്കുന്ന നീരുറവകള്‍ മാത്രമാണു നമ്മുടെ നിലവിളിക്കുള്ള ശാശ്വത പരിഹാരം. ഇവിടെ ഏതൊരാളില്‍നിന്നും നമുക്ക് ലഭിക്കുന്ന എത്ര വലിയ തുരുത്തിയിലെ വെള്ളവും തീര്‍ന്നുപോകുന്നതാണ്.

പക്ഷേ മരുഭൂമിയില്‍ ദൈവം തുറക്കുന്ന നീരുറവുകള്‍ തീര്‍ന്നുപോകാത്തതും നിലനില്‍ക്കുന്നതുമാണ്!
തുരുത്തി മനുഷ്യ നിര്‍മ്മിതമാകയാല്‍ അവയില്‍ നിറയ്ക്കുന്നതിനും പരിമിതികള്‍ ഉള്ളപ്പോള്‍, മനുഷ്യനിര്‍മ്മിതമല്ലാത്ത, ദൈവം തുറക്കുന്ന നീരുറവകള്‍ അങ്ങേയറ്റം ശ്രേഷ്ട്ടവും സ്വര്‍ഗ്ഗീയവും ആയിരിക്കും.

തുരുത്തിയില്‍ നമുക്കിവിടെ നിറച്ചുകിട്ടിയതിനെല്ലാം നിറച്ചുതന്നവര്‍ ഒരുനാള്‍ കണക്കുപറയും, പക്ഷേ ദൈവം തുറക്കുന്ന നീരുറവുകള്‍ ആക്ഷേപരഹിതവും കുറ്റമറ്റതും നമ്മെ ജീവിപ്പിക്കുന്നതുമായിരിക്കും!!
✍️ Shyju Daniel Adoor

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.