ക്രിസ്തുവിനെ സ്വീകരിച്ചതിനു മകളെ മുസ്ളീം പിതാവ് തീ പൊള്ളിച്ചശേഷം ചതുപ്പില്‍ തള്ളി
കിഴക്കന്‍ ഉഗാണ്ടയിലെ ഒരു മുസ്ളീം തന്റെ കൌമാരക്കാരിയായ മകള്‍ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു തീ പൊള്ളിച്ചശേഷം നദിക്കരയിലെ ചതുപ്പില്‍ തള്ളി. എന്നാല്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയില്‍ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.
ബ്യുട്ടലേങ് ജില്ലയിലെ നങ്ങളഗോയിലെ നാസികെ മലിയാത്തി (19) ആണ് അക്രമത്തിനിരയായത്. ജൂലൈ 18-ന് എംബാല ജില്ലയിലെ ബുസോബ സബ് കൌണ്ടിയിലെ ലുവാംഗോയിലെ തന്റെ മുത്തശ്ശിയെ സന്ദര്‍ശിക്കുന്നതിനിടയില്‍ ഒരു സുഹൃത്തിനോടൊപ്പം ഒരു സുവിശേഷ യോഗത്തില്‍ പങ്കെടുത്തു.
യേശുക്രിസ്തുവിനുവേണ്ടി ജീവിതം സമര്‍പ്പിക്കാനും രക്ഷകനും ദൈവവുമായി സ്വീകരിക്കുവാനും സാധിച്ചു. നാസികെ ഒരു മാധ്യമത്തോടു പറഞ്ഞു.
ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ക്രിസ്ത്യാനിയായ വിവരം സഹോദരിയോടു പറഞ്ഞു. അവള്‍ എന്റെ പിതാവിനെ വിവരം ധരിപ്പിച്ചു. അടുത്ത ഞായറാഴ്ച എംബാലയിലെ ഒരു ചര്‍ച്ചില്‍ ആരാധനയ്ക്കു പോയിരുന്നു.
നൂര്‍ ഇസ്ളാമിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനിയാണ് നാസികെ. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പിതാവ് അബ്ദുള്‍ റഹിമും (44) അമ്മാവന്മാരും കൂടി നാസികെയോടു കോപിച്ചു.
അവര്‍ എന്നെ കെട്ടിയിട്ടു അടിച്ചു. ഒടുവില്‍ പിതാവ് ഇരുമ്പ് പൈപ്പ് കത്തിച്ച് ദേഹം പൊള്ളിച്ചു. ചൂടുവെള്ളം ദേഹത്തൊഴിച്ചു. ഞാന്‍ കുടുംബത്തിനു നാണക്കേടുണ്ടാക്കി എന്നു പറഞ്ഞായിരുന്നു അതിക്രമം.
തുടര്‍ന്നു വീട്ടുകാര്‍ എന്നെ മോട്ടോര്‍ ബൈക്കില്‍ കയറ്റി നമതല നദിക്കു സമീപം ചതുപ്പില്‍ ഉപേക്ഷിക്കുന്നതിനു മുമ്പ് ക്രിസ്ത്യന്‍ ചര്‍ച്ചിലെ കൂട്ടായ്മ ഉപേക്ഷിക്കണമെന്നു ആവശ്യപ്പെട്ടു.
വേദനകൊണ്ട് ജീസസ് ജീസസ് എന്നു അലറിക്കരഞ്ഞു. നിലവിളി കേട്ട് അവര്‍ രക്ഷപെട്ടു. എന്നാല്‍ നിലവിളി കേട്ട് മോട്ടോര്‍ സൈക്കിളില്‍ പോയ ഒരാള്‍ വന്നു എന്നെ രക്ഷിച്ചു. അദ്ദേഹം നിക്കോളാസ് എന്ന ക്രിസ്ത്യാനിയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹം 30,000 ഉഗാണ്ട പണം ആശുപത്രിക്കു നല്‍കി ചികിത്സിച്ചു. അങ്ങനെ ഞാന്‍ രക്ഷപെട്ടു. നാസികെ പറയുന്നു.

