2014-ല്‍ ലോകത്ത് വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട ക്രൈസ്തവര്‍ 4344 പേര്‍

Breaking News Global USA

2014-ല്‍ ലോകത്ത് വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട ക്രൈസ്തവര്‍ 4344 പേര്‍
വാഷിംങ്ടണ്‍ ‍: 2014-ല്‍ ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ എണ്ണം 4344. വിവിധ രാജ്യങ്ങളില്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരാണിവര്‍ ‍.

 

അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട കണക്കാണിത്. പുത്തന്‍ യുഗത്തിലും ഈ കണക്കുകള്‍ നമ്മെ അപ്രതീക്ഷിതമായി ഞെട്ടിപ്പിക്കുന്നതായി ഓപ്പണ്‍ ഡോര്‍സ് പ്രസിഡന്റ് ഡോ. ഡേവിഡ് ക്യൂറി പറഞ്ഞു. പല രാജ്യങ്ങളിലും ക്രൈസ്തവര്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടു.

 

പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. ആരാധനാലയങ്ങള്‍ ‍, ഭവനങ്ങള്‍ അഗ്നിക്കിരയായി. പീഢനത്തെ ഭയന്ന് അന്യ സ്ഥലങ്ങളിലേക്ക് ലക്ഷക്കണക്കിന് ക്രൈസ്തവര്‍ പാലായനം ചെയ്തു. ഓപ്പണ്‍ ഡോര്‍സ് തയ്യാറാക്കിയ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം വടക്കന്‍ കൊറിയയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.