കര്‍ണ്ണാടകത്തിലെ ക്രൈസ്തവ ആരാധനാലയത്തിലെ സ്ഫോടനം: പ്രതികളുടെ ശിക്ഷ ശരിവച്ചു

Breaking News India

കര്‍ണ്ണാടകത്തിലെ ക്രൈസ്തവ ആരാധനാലയത്തിലെ സ്ഫോടനം: പ്രതികളുടെ ശിക്ഷ ശരിവച്ചു
ബംഗളുരു: കര്‍ണ്ണാടകയില്‍ 14 വര്‍ഷം മുമ്പ് മൂന്നു ജില്ലകളിലായി ക്രൈസ്തവ ആരാധനാലയങ്ങളില്‍ നടത്തിയ സ്ഫോടന പരമ്പരകളിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

 

പ്രത്യേക കോടതി 2008-ല്‍ 23 പേര്‍ക്കാണ് ശിക്ഷ വിധിച്ചത്. 4 പ്രതികളെ വെറുതേ വിടുകയും വിചാരണ കാലയളവില്‍ 3 പ്രതികള്‍ മരിക്കുകയും ചെയ്തിരുന്നു. 11 പ്രതികള്‍ക്ക് വധശിക്ഷയും 12 പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു വിചാരണ കോടതി വിധിച്ചത്.

ഇതില്‍ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പ്രത്യേക കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എന്‍ ‍. കുമാര്‍ ‍, ജസ്റ്റിസ് രത്നകല എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളി.

നിരോധിച്ച ദീന്‍ദാര്‍ അന്‍ജുമന്‍ ആശ്രം എന്ന സംഘടനയില്‍പ്പെട്ടവരായിരുന്നു പ്രതികള്‍ ‍. ക്രൈസ്തവരും ഹിന്ദുക്കളും തമ്മിലുള്ള സൌഹാര്‍ദ്ദം തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ദീന്‍ദാര്‍ അന്‍ജു മന്‍ സംഘടനയുടെ തോക്കള്‍ പാക്കിസ്ഥാന്‍കാരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.