അഫ്ഗാനിസ്ഥാനില്‍ പാസ്റ്ററും രണ്ടു മക്കളും താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ സഭാ ശുശ്രൂഷ ചെയ്തു വന്നിരുന്ന പാസ്റ്ററും രണ്ടു മക്കളും താലിബാന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
നവംബര്‍ 29 ശനിയാഴ്ച അഫാഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് രഹസ്യമായി സഭാ ആരാധന നടത്തി വന്നിരുന്ന സൌത്ത് ആഫ്രിക്കന്‍ പൌരനായ പാസ്റ്റര്‍ വെര്‍ണര്‍ ഗ്രിയോ നിവാള്‍ഡ് (46), തന്റെ കൌമാരക്കാരായ മക്കള്‍ ജീന്‍ പിയറി, റോഡി എന്നിവരാണ് താലിബാന്റെ മനുഷ്യബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ വീട്ടില്‍ കഴിയുമ്പോഴാണ് അക്രമി ബോംബു പൊട്ടിച്ചത്.
ഈ സമയം പാസ്റ്റര്‍ വെര്‍ണറിന്റെ ഭാര്യ മറ്റൊരു സ്ഥലത്ത് ആശുപത്രിയില്‍ ജോലിയിലായിരുന്നതിനാല്‍ മരണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. പാസ്റ്റര്‍ വെര്‍ണര്‍ പ്രിട്ടോറിയായിലെ മൊറീലിറ്റ പാര്‍ക്ക് ഡച്ച് ചര്‍ച്ചിന്റെ ശുശ്രൂഷകനായിരുന്നു.
2002-ലാണ് അഫ്ഗാനിസ്ഥാനിലേക്കു ശുശ്രൂഷയ്ക്കായി വന്നത്. മുമ്പും പാസ്റ്ററിനും കുടുംബത്തിനും നേരേ ഭീഷണി ഉണ്ടായിരുന്നു. വെര്‍ണര്‍ അമേരിക്കന്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനുമായിരുന്നു.

