ചൈനയില്‍ ബൈബിള്‍ സെമിനാരിയില്‍ പാസ്റ്ററെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു

Breaking News Global

ചൈനയില്‍ ബൈബിള്‍ സെമിനാരിയില്‍ പാസ്റ്ററെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു
ജിയാങ്സു: ചൈനയില്‍ ബൈബിള്‍ സെമിനാരി ക്ലാസ്സില്‍ പോലീസ് റെയ്ഡു നടത്തി അദ്ധ്യാപകരായ പാസ്റ്റര്‍മാരെയും വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു.

കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഷുഷോവുവു സെമിനാരിയില്‍ രാവിലെ 10-ന് ക്ലാസ് നടന്നുകൊണ്ടിരിക്കെ സുരക്ഷാ പോലീസെത്തി രണ്ടു പാസ്റ്റര്‍മാരെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്യുകയായിരുന്നു. പാസ്റ്റര്‍മാരായ ഫാങ്ങ്, വാങ്ങ് എന്നിവരെയാണ് അറസ്റ്റു ചെയ്ത്.

വാറണ്ടു പോലുമില്ലാതെയാണ് അറസ്റ്റു ചെയ്തതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു. സംഭവം അറിഞ്ഞ് നിരവധി ക്രൈസ്തവ നേതാക്കള്‍ ഷിറ്റുന്‍ പോലീസ് സ്റ്റേഷനില്‍ എത്തി.

അന്നു വൈകിട്ടുതന്നെ എല്ലാവരെയും മോചിപ്പിക്കുകയും ചെയ്തു. സെമിനാരിക്ക് മതിയായ രേഖകള്‍ ഇല്ല എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.