സുവിശേഷം പ്രസംഗിച്ചതിന് പാസ്റ്ററേയും കുടുംബത്തേയും കൂട്ടക്കൊല ചെയ്തു
ദാര്‍ഫര്‍ : സുഡാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ പാസ്റ്ററേയും ഭാര്യയേയും രണ്ടു പെണ്‍മക്കളെയും ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി.
പടിഞ്ഞാറന്‍ സുഡാനിലെ ദാര്‍ഫറിലാണ് സംഭവം നടന്നത്. ഒരു പ്രാദേശിക ദൈവസഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ സ്റ്റീഫന്‍ ടോംസ് അബൂര്‍ , ഭാര്യ ബിയാട്രിസ്, പെണ്‍മക്കളായ റേച്ചല്‍ , പ്രിസ്കില്ല എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ ഒരു മണിയോടെ മുഖംമൂടികളായ മുസ്ളീങ്ങള്‍ മാരകായുധങ്ങളുമായി പാസ്റ്റര്‍ സ്റ്റീഫന്റെ വീട്ടില്‍ അതിക്രമിച്ചു കയറി നാട്ടില്‍ സുവിശേഷം പ്രസംഗിക്കരുതെന്ന് നേരത്തെ മുന്നറിയിപ്പു നല്‍കിയതല്ലേ എന്നും എന്തുകൊണ്ട് നിര്‍ത്തുന്നില്ല എന്നും ചോദിച്ചു.
എന്നാല്‍ പാസ്റ്റര്‍ അവരോടു യേശുക്രിസ്തു ആരാണെന്നും എന്തിനാണു പ്രസംഗിക്കുവാന്‍ നിയോഗിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി സൌമ്യമായി സംസാരിച്ചു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു.
പാസ്റ്ററുടെ രണ്ടു പെണ്‍മക്കളെ മാനഭംഗം ചെയ്യുവാനുള്ള അക്രമികളുടെ ശ്രമത്തെ ചെറുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ പെണ്‍കുട്ടികളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. പിന്നീട് ഭാര്യയേയും തുടര്‍ന്നു പാസ്റ്ററേയും അറവുമാടുകളെ വെട്ടിനുറുക്കുന്നതുപോലെ അരിഞ്ഞു വീഴ്ത്തി. നാലുപേരും തല്‍ക്ഷണം മരിച്ചു. അക്രമികള്‍ സംഭവത്തിനുശേഷം പാസ്റ്ററുടെ വീടും അഗ്നിക്കിരയാക്കി.
തീപടര്‍ന്നു മറ്റുള്ള വീടുകളിലേക്കും വ്യാപിച്ചു. ഈ സമയം അയല്‍ വീടുകളിലെ താമസക്കാര്‍ ഉറങ്ങുകയായിരുന്നു. ഇവരില്‍ ചിലര്‍ അടുത്ത കാലത്ത് ക്രിസ്തുവിശ്വാസത്തിലേക്കു വന്നവരുമാണ്.
തീപിടുത്തത്തില്‍ രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയുണ്ടായി. എന്നാല്‍ മറ്റ് ആളപായമില്ല. പാസ്റ്ററേയും കുടുംബത്തേയും കൊലപ്പെടുത്തിയ സംഭവം നേരില്‍കണ്ട ഒരു യുവാവ് ഓടി ഒളിച്ചതിനാല്‍ മരണത്തില്‍നിന്നു രക്ഷപെടുകയായിരുന്നു.

