ഇനി അരിയാഹാരം വേണ്ട; കാര്‍ബണ്‍ഡൈഓക്സൈഡ് ഉപയോഗിച്ചുള്ള ഭക്ഷണം യാഥാര്‍ത്ഥ്യമായി

Breaking News Health

ഇനി അരിയാഹാരം വേണ്ട; കാര്‍ബണ്‍ഡൈഓക്സൈഡ് ഉപയോഗിച്ചുള്ള ഭക്ഷണം യാഥാര്‍ത്ഥ്യമായി
ന്യുയോര്‍ക്ക്: അരിയും ഗോതമ്പുമൊക്കെ ഉപയോഗിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മനുഷ്യന്‍ വേണ്ടന്നു വെയ്ക്കുന്ന കാലം യാഥാര്‍ത്ഥ്യമായി.

 

പകരം സൌരോര്‍ജ്ജത്തെ ഭക്ഷണമായി മാറ്റിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. ഫിന്‍ലാന്റിലെ വി.ടി.ടി. ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍ ‍, ‘പ്രോട്ടീന്‍ റിയാക്ടറുകള്‍ ‍’ എന്ന പേരിലാണ് പുതിയ കണ്ടുപിടുത്തം. വൈദ്യുതി, കാര്‍ബണ്‍ഡൈഓക്സൈഡ്, വെള്ളം എന്നിവ ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്.

 

ഇവയ്ക്കൊപ്പം സൂക്ഷ്മാണുക്കളും പ്രോട്ടീന്‍ റിയാക്ടറുകളിലുണ്ട്. ഈ സംയുക്തത്തെ വൈദ്യുതി വിശ്ളേഷണത്തിനു വിധേയമാക്കും. വൈദ്യുതി കടന്നു പോകുന്നതോടെ സംയുക്തത്തിലെ ചില തന്മാത്രകള്‍ വിഘടിക്കും. ഇത് അടിസ്ഥാന ഭക്ഷണത്തിനു തുല്യമായ ഖരരൂപത്തിലുള്ള വസ്തുവായി രൂപാന്തിരപ്പെടും. ശാസ്ത്രജ്ഞര്‍ ഇത്തരത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു സ്പൂണ്‍ പ്രോട്ടീന്‍ പൌഡറാണ് സൃഷ്ടിച്ചത്.

 

ഭാവിയില്‍ ഇങ്ങനെ വന്‍ തോതില്‍ ഭക്ഷണമുണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം. ബഹിരാകാശ യാത്രകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണ്. ബഹിരാകാശ യാത്രികര്‍ക്ക് ഈ പുത്തന്‍ സാങ്കേതിക വിദ്യ വളരെ പ്രയോജനം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

 

സൌരോര്‍ജ്ജ പാനലിന്റെ സഹായത്തോടെ വൈദ്യുതിയുണ്ടാക്കി പിന്നീട് ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനമാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഈ രീതിയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ വിഷം തളിക്കുകയോ, രാസവളങ്ങള്‍ ഉപയോഗിക്കുകയോ വേണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രോട്ടീന്‍ ഭക്ഷണത്തിന്റെ എല്ലാ മെറ്റീരിയല്‍സും അന്തരീക്ഷത്തില്‍നിന്നും ലഭ്യമാണെന്ന് വി.ടി.ടി. റിസര്‍ച്ച് പ്രിന്‍സിപ്പാള്‍ ജുഹ-പെക്കപിറ്റ്കാനെന്‍ അഭിപ്രായപ്പെടുന്നു.

 

മരുഭൂമികളിലും, വരള്‍ച്ച പ്രദേശങ്ങളിലും പ്രോട്ടീന്‍ ഫുഡ് നിര്‍മ്മിച്ച് ഉപയോഗിക്കുവാന്‍ കഴിയുമെന്നും ഇതുമൂലം ലോകത്തിന്റെ വിശപ്പകറ്റാന്‍ ബദല്‍ സംവിധാനമായി വികസിപ്പിച്ചെടുക്കാമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.