പ്രവാചക നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ കൌമാരക്കാരനെ അറസ്റ്റു ചെയ്തു

Breaking News Global

പ്രവാചക നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ കൌമാരക്കാരനെ അറസ്റ്റു ചെയ്തു
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഇസ്ളാമിക പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ക്രിസ്ത്യന്‍ കൌമാരക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.

 

പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത് ജില്ലയില്‍ ഡിങ്ങ നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന ഷഹസദ് മസിഹ് (17) നെയാണ് വ്യാജ പരാതിയിന്മേല്‍ പോലീസ് ജൂലൈ 14-ന് അറസ്റ്റു ചെയ്ത് റിമാന്റിലാക്കിയത്. ഡിങ്ങ നഗരത്തിലെ ഷമീം റിയാസ് ആശുപത്രിയില്‍ തൂപ്പു ജോലി ചെയ്തു വരുന്ന ഷഹസദ് 10 ദിവസം മുമ്പ് സഹപ്രവര്‍ത്തകനായ ഒരു മുസ്ളീമുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി.

 

ഈ സംഭവം നേരില്‍ കണ്ട ആശുപത്രിയിലെ സീനിയര്‍ ഫാര്‍മസി ജീവനക്കാരന്‍ ഇഷ്തിയാഖ് അഹമ്മദ് ജലീലി തന്റെ മകനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റു ചെയ്തതെന്ന് ഷഹസദിന്റെ മാതാവ് ഹീനഷഫഖത്ത് ആരോപിച്ചു. അറസ്റ്റു ചെയ്യപ്പെട്ട മകന്‍ എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ല.

 

ഒരു പക്ഷേ അവന്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കപ്പെട്ടിരിക്കാമെന്നും, അവനെ തികഞ്ഞ ദൈവഭക്തിയില്‍ വളര്‍ത്തിയതാണെന്നും അവന്‍ നിരപരാധിയാണെന്നും മാതാവ് ഹീന കണ്ണീരോടെ വിലപിക്കുന്നു. ഞങ്ങളുടേത് ദരിദ്ര കുടുംബമാണ്. 5 മക്കളില്‍ മൂത്തവനാണ് ഷഹസദ്. സ്കൂളില്‍ ഇടയ്ക്കുവെച്ച് പഠനം നിറുത്തേണ്ടിവന്നു. തുടര്‍ പഠനത്തിനു സാധിച്ചില്ല.

 

കുടുംബത്തിലെ കഷ്ടപ്പാടു മാറ്റാനായി കഴിഞ്ഞ 9 മാസമായി ഈ ആശുപത്രിയില്‍ ജോലി ചെയ്തു വരുന്നു. ഭര്‍ത്താവ് കുടുംബത്തിന്റെ ഉപജീവനത്തിനായി മേസ്തിരി പണി ചെയ്യുകയാണ്. ഡിങ്ങ റെയില്‍വേസ്റ്റേഷന്‍ പരിസരത്തു 30 ഓളം ക്രൈസ്തവ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പലപ്പോഴും ക്രൈസ്തവര്‍ക്കെതിരെ നിസ്സാര കാര്യങ്ങള്‍ക്ക് അതിക്രമങ്ങള്‍ നടത്താറുണ്ട്.

 

ആശുപത്രി ജീവനക്കാരന്‍ ഇഷ്തിയാഖ് സ്ഥലത്തെ ഒരു പ്രാദേശിക ഇസ്ളാമിക മതമൌലികവാദി നേതാവുമായി ബന്ധപ്പെട്ടാണ് ഷഹസദിനെതിരെ വ്യാജ പരാതി ആസൂത്രണം ചെയ്തത്. പാക്കിസ്ഥാനിലെ വിവാദ മതനിന്ദാ നിയമം മൂലം നിരവധി നിരപരാധികളായ ന്യൂനപക്ഷ വിഭാഗങ്ങളാണ് കള്ളക്കേസുകളില്‍ കുടുങ്ങി ജയില്‍വാസം അനുഷ്ഠിച്ചു വരുന്നത്. ചിലര്‍ക്ക് വധശിക്ഷപോലും നടപ്പാക്കിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.