പ്രപഞ്ചോല്‍പ്പത്തി: ബൈബിളിനെ തള്ളിപ്പറഞ്ഞ് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള വിവരണത്തെ പൂര്‍ണ്ണായി അംഗീകരിക്കാതെ മഹാവിസ്ഫോടന സിദ്ധാന്തത്തെ അനുകൂലിച്ച് മാര്‍പാപ്പ രംഗത്ത്.
മഹാവിസ്ഫോടന സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിന് എതിരല്ലെന്ന് പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ പഞ്ചോത്പ്പത്തിയെക്കുറിച്ചുള്ള ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തിലെ വ്യാഖ്യാനങ്ങളും തള്ളി. പോപ്പിന്റെ ഈ നിലപാട് കത്തോലിക്കാ സഭയില്‍ പുതിയ വിവാദത്തിനു വഴി ഒരുക്കിയിരിക്കുകയാണ്.
തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വെങ്കല പ്രതിമ വത്തിക്കാനില്‍ അനാച്ഛാദനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പോപ്പ്. മഹാവിസ്ഫോടന സിദ്ധാന്തം വിശ്വസത്തിന് എതിരല്ലെന്നും ഈ സിദ്ധാന്തം പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് വിശദീകരിക്കുന്ന മാതൃക മാത്രമാണെന്നുമാണ് പോപ്പിന്റെ വാദഗതി. ഏക സൃഷ്ടാവ് എന്ന സങ്കല്‍പ്പത്തെ മഹാവിസ്ഫോടന സിദ്ധാന്തം തള്ളുന്നില്ല.
അതുകൊണ്ടുതന്നെ സഭയുടെ നിലപാടും ഈ സിദ്ധാന്തവും തമ്മില്‍ വൈരുദ്ധ്യവുമില്ല. ദൈവം മാന്ത്രികനാണെന്നും മാന്ത്രിക വടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ചെന്ന തരത്തിലുള്ള ഉല്‍പ്പത്തി പുസ്തകത്തിലെ വിവരണം ശരിയല്ലെന്നും പോപ്പ് പറഞ്ഞു. പ്രപഞ്ചം ഈ നിലയില്‍ ആയത് ആറോ ഏഴോ ദിവസംകൊണ്ടല്ലെന്നും കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രീയയിലൂടെയാണെന്നും, ജീവജാലകങ്ങളെ സൃഷ്ടിച്ചത് ദൈവമാണെങ്കിലും അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം വളരുകയായിരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 1951-ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയും, 1996-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും മഹാവിസ്ഫോടന സിദ്ധാന്തത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ ഈ അടുത്ത കാലത്ത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും അദ്ദേഹത്തോട് അടുപ്പമുള്ളവരും മഹാവിസ്ഫോടന സിദ്ധാന്തത്തോട് എതിര്‍പ്പുള്ളവരായിരുന്നു. 1370 കോടി വര്‍ഷം മുമ്പ് മഹാവിസ്ഫോടനം മൂലം പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതായി ശാസ്ത്രലോകം വിശ്വസിക്കുന്നു. മഹാവിസ്ഫോടനത്തിന്റെ ആദ്യ സെക്കന്റിന്റെ കോടാനുകോടിയിലൊരംശം സമയംകൊണ്ട് പ്രപഞ്ചത്തിന് അതിശയകരമായ തോതിലുള്ള ‘അതിവികാസം’ സംഭവിച്ചതായാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള പൊതുവിലുള്ള സിദ്ധാന്തമാണ് ഇതെന്ന് കരുതിപ്പോരുന്നത്. 1920-കളില്‍ ബെല്‍ജിയം പുരോഹിതനും ശാസ്ത്രജ്ഞനുമായ ജോര്‍ജെലെമൈര്‍ ആണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. മാര്‍പാപ്പയുടെ ഈ അനുകൂല പ്രഖ്യാപനത്തോടെ വിശ്വാസികള്‍ ഇതിനെ എങ്ങനെ പ്രതികരിക്കും എന്നു കാത്തിരിക്കാം. ദൈവവചനമായ വിശുദ്ധ ബൈബിളിലെ സംഭവങ്ങള്‍ , ചരിത്രങ്ങള്‍ നൂറ്റാണ്ടുകളായി ദൈവവിശ്വാസികളായ നാം വിശ്വസിച്ചു വരികയാണ്. അതിനു പിന്നില്‍ യാതൊരു ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമില്ലാതെതന്നെ ദൈവത്തിന്റെ ആളത്വത്തേയും അതിശക്തിയെയും, ദൈവപ്രവര്‍ത്തികളെയും വിലകുറച്ചു കാണാതെ വിശ്വസിക്കുന്നവരാണ് ക്രൈസ്തവരായ സത്യ വിശ്വാസികള്‍ .
പ്രപഞ്ചത്തെ ദൈവം എങ്ങനെ സൃഷ്ടിച്ചു എന്നു അന്വേഷിക്കാതെ എന്തിനു സൃഷ്ടിച്ചു എന്നു മനസ്സിലാക്കിയാണ് ദൈവത്തിന്റെ കരത്താല്‍ സൃഷ്ടിക്കപ്പെട്ട ദൈവമക്കള്‍ വിശ്വസിക്കുന്നത്. ദൈവത്തിന്റെ ലോകത്തോടുള്ള അഗാധമായ സ്നേഹം മാത്രമാണ് പ്രപഞ്ചത്തിന്റെ സൃഷ്ടിക്കു പ്രധാന കാരണം. മാത്രമല്ല ദൂതന്മാര്‍ക്കു ലഭിക്കാത്ത മഹാഭാഗ്യം മനുഷ്യനു ദൈവം നല്‍കിയിരിക്കുന്നു. ദൈവത്തെ ആരാധിക്കാനും ഭാവിയില്‍ ദൈവത്തോടൊപ്പം നിത്യതയില്‍ വസിപ്പാനും മനുഷ്യനു ദൈവം അവസരം ഒരുക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ 66 പുസ്തകങ്ങള്‍ അടങ്ങിയ ഈ വിശുദ്ധ ബൈബിള്‍ സത്യമാണ്. ഇതിനെ അവിശ്വസിച്ചാല്‍ ശിക്ഷ ഭയാനകരമായിരിക്കും.

