പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ
യുണൈറ്റഡ് ഗ്ലോബൽ പ്രെയർ മിഷൻ (UGPM) സ്ഥാപകനും അദ്ധ്യക്ഷനുമായ ദൈവദാസൻ ഷാജുക്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ലോകസുവിശേഷീകരണത്തിൽ വളരെയധികം വ്യാപൃതനായിരുന്നു താൻ.
24 മണിക്കൂർ തുടർമാന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിവരികയായിരുന്നു അദ്ദേഹം.
വിവിധ ഭാഗങ്ങളിൽ അനേക പ്രാർത്ഥനാഗോപുരങ്ങൾ ഈ കർതൃദാസന്‍റെ പ്രയത്നഫലമായി പ്രവർത്തിച്ചുവരുന്നു.
വളരെ ഭക്തിയേറിയ പ്രാർത്ഥനാജീവിതം നയിച്ചുവന്ന ദൈവദാസനായിരുന്നു പാസ്റ്റർ ഷാജുക്കുട്ടി.
അനേക സുവിശേഷകർക്കും കുടുംബങ്ങൾക്കും കൈത്താങ്ങലായിരുന്നു ദൈവദാസന്‍റെ ജീവിതം.
സംസ്കാരശുശ്രൂഷ 8ന് (8-10-2016) തോട്ടയ്ക്കാട് IPC (കറുകച്ചാൽ) സെമിത്തേരിയിൽവെച്ച് നടത്തപ്പെടുന്നു.
ദൈവദാസന്‍റെ ഭാര്യ സാലി ഷാജു, മക്കൾ സാം ഷാജു, പോൾ ഷാജു.

