പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 150 വര്‍ഷത്തിലേറെ പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹ നിയമം മാറ്റി സ്ഥാപിക്കുന്നു

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 150 വര്‍ഷത്തിലേറെ പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹ നിയമം മാറ്റി സ്ഥാപിക്കുന്നു

Asia Breaking News

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 150 വര്‍ഷത്തിലേറെ പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹ നിയമം മാറ്റി സ്ഥാപിക്കുന്നു

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 150 വര്‍ഷത്തിലേറെം പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹ നിയമം മാറ്റി സ്ഥാപിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം പഞ്ചാബ് അസംബ്ളി കമ്മറ്റി ഏകകണ്ഠമായി അംഗീകരിച്ചു.

പുരപുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുറഞ്ഞ വിവാഹ പ്രായം 18 ആയി ഉയര്‍ത്തുകയും നാഷണല്‍ ഡാറ്റാ ബേസ് ആന്‍ഡ് രജിസ്ട്രേഷന്‍ അതോറിട്ടി (എന്‍എഡിആര്‍എ) യിലും പ്രാദേശിക യൂണിയന്‍ കൌണ്‍സിലുകളിലും ക്രിസ്ത്യന്‍ വിവാഹങ്ങള്‍ നിര്‍ബന്ധിതമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

മനുഷ്യാവകാശ ന്യൂനപക്ഷ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ബുധനാഴ്ച (സെപ്റ്റംബര്‍) ക്രിസ്ത്യന്‍ വിവാഹ ബില്‍ 2026 അംഗീകരിച്ചു. പഞ്ചാബ് നിയമസഭയിലേക്ക് വോട്ടിനായി അയച്ചു.

1872-ലെ കെളോണിയന്‍ കാലഘട്ടത്തിലെ ക്രിസ്ത്യന്‍ വിവാഹങ്ങളുടെ വിവാഹ സല്‍ക്കാരം, രേഖപ്പെടുത്തല്‍, രജിസ്ട്രേഷന്‍ എന്നിവ നിയന്ത്രിക്കുന്ന കരട് പുതിയ ചട്ടക്കൂട് ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുവാനാണ് ബില്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ആണ്‍കുട്ടികള്‍ക്ക് 16 വയസും പെണ്‍ കുട്ടികള്‍ക്ക് 13 വയസുമാണ് വിവാഹ പ്രായം.

പുതിയ തീരുമാനത്തില്‍ പഞ്ചാബ് അസംബ്ളിയിലെ ക്രിസ്ത്യന്‍ അംഗം ഫാള്‍സന്‍ ക്രിസ്റ്റഫര്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ നേതാക്കള്‍ സ്വാഗതം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.