8 മാസത്തിനിടെ കൊല്ലപ്പെട്ടത് 4,216 ക്രിസ്ത്യാനികള്‍

8 മാസത്തിനിടെ കൊല്ലപ്പെട്ടത് 4,216 ക്രിസ്ത്യാനികള്‍

Africa Breaking News

നൈജീരിയായില്‍ 8 മാസത്തിനിടെ കൊല്ലപ്പെട്ടത് 4,216 ക്രിസ്ത്യാനികള്‍

ക്രൈസ്തവ കൂട്ടക്കൊലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നൈജീയായില്‍ 2026 ജനുവരി 1നും സെപ്റ്റംബര്‍ 8നും ഇടയില്‍ 4,216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യു.എസ്.

ആസ്ഥാനമായുള്ള ഒരു സഹായ ഏജന്‍സിയായ എക്വിപ്പിംഗ് ദി പെര്‍സിക്യൂട്ടഡ് (ഇറ്റിപി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കാലയളവില്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ ഓരോ 86 മിനിറ്റിലും ഒരാള്‍ എന്ന നിരക്കില്‍ കൊല്ലപ്പെട്ടു. ഇരകളില്‍ ഭൂരിഭാഗവും മധ്യ നൈജീരിയായില്‍ ഉള്ളവരാണ്.

ക്രിസ്ത്യന്‍ കര്‍ഷക സമൂഹങ്ങള്‍ക്കെതിരായി രേഖപ്പെടുത്തിയ അക്രമങ്ങളില്‍ ഭൂരിഭാഗവും മതപരമായി പ്രേരിതവും സംഘടിത തീവ്രവാദ ശൃംഖലകളിലൂടെ നടപ്പിലാക്കുന്നതുമാണ്.

ബോക്കോഹറാം, ഇസ്ളാമിക് സ്റ്റേറ്റ്, ഫുലാനി മുസ്ളീങ്ങള്‍ എന്നീ തീവ്രവാദ സംഘടനകളാണ് ആക്രമണത്തിനു പിന്നില്‍.

ക്രിസ്ത്യാനികളുടെ മരണങ്ങള്‍ പ്രതിദിനം ശരാശരി 16.8 മരണങ്ങള്‍ അഥവാ ഏകദേശം ഓരോ 86 മിനിറ്റിലും ഒരാള്‍ മരിക്കുന്നു.

മിഡില്‍ ബെല്‍റ്റ് ഗ്രാമങ്ങളില്‍ കൂട്ടക്കൊലകള്‍, തട്ടിക്കൊണ്ടുപോകലുകള്‍, ഭൂമി കൈയ്യേറ്റം, ആരാധനാലയങ്ങള്‍ തകര്‍ക്കല്‍ വീടുകള്‍ അഗ്നിക്കിരയാക്കല്‍ മുതലായവ പതിവു കാഴ്ചകളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.