പലസ്തീനുവേണ്ടി വാദിക്കുന്ന യഹൂദ യുവാക്കള്‍ക്ക് യിസ്രായേലി കുടിയേറ്റത്തില്‍ അനുമതി നിഷേധിച്ചു
വെസ്റ്റ് ബാങ്കിലെ (യഹൂദ്യ-ശമര്യ പ്രവിശ്യയില്‍) പലസ്തീന്‍ സമൂഹങ്ങളുമായി ചേര്‍ന്ന് അവര്‍ക്കുവേണ്ടി വാദിക്കുന്ന രണ്ട് യഹൂദ ആക്റ്റവിസ്റ്റുകള്‍ക്ക് യിസ്രായേല്‍ കുടിയേറ്റത്തിനായുള്ള അലിയയുടെ അംഗീകാരങ്ങള്‍ പോപ്പുലേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ അതോറിട്ടി റദ്ദാക്കി.
വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അനുകൂലവാദികളില്‍ സജീവമായ ബ്രിട്ടീഷ് പൌരന്‍ ലോറന്‍സ് ഷെങ്കില്‍ (23) ആണ്. മറ്റൊരാള്‍ അമേരിക്കന്‍ പൌരത്വമുള്ള യഹൂദ യുവതിയാണ്.
ഇരുവരും വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ ജനതയെ യിസ്രായേല്‍ കുടിയേറ്റക്കാരുടെ അക്രമങ്ങളില്‍നിന്നും കുടിയൊഴിപ്പിക്കലുകളില്‍നിന്നും രക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ‘ബ്നൈ അബ്രഹാം’ എന്ന ഇടതുപക്ഷ യഹൂദ സംഘടനയിലെ സന്നദ്ധ പ്രവര്‍ത്തകരാണ്.
ഇവരുടെ അപേക്ഷകള്‍ പിഐബിഎ മേല്‍ പരിശോധനയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്.
യിസ്രായേലിന് എതിരെ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളെ ഞങ്ങള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയില്ല എന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ യാതൊരുവിധ അക്രമ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്.

