മുറി തണുപ്പിക്കുന്ന സൂപ്പര്‍ പെയിന്റ് വികസിപ്പിച്ച് ചൈനീസ് ഗവേഷകര്‍
അത്യുഷ്ണ കാലാവസ്ഥയില്‍ കെട്ടിടങ്ങളുടെയും കൂറ്റന്‍ ടാങ്കുകളുടെയും ഉപരി താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ ശേഷിയുള്ള സൂപ്പര്‍ കൂളിംഗ് പെയിന്റ് വികസിപ്പിച്ച് ചൈനീസ് ഗവേഷകര്‍.
ഹൈനാനിലെ ഒരു പെട്രോ കെമിക്കല്‍ റിഫൈനറിയിലാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി പ്രായോഗിക തലത്തില്‍ വിജയകരമായി പരീക്ഷിച്ചത്.
ഇതിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി പെയിന്റ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങി.
പ്രതിവര്‍ഷം ആറ് ലക്ഷം ടണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് നിലവില്‍ കൈവരിച്ചിട്ടുള്ളത്.
കടുത്ത വെയിലില്‍ താപനില ഉയര്‍ന്ന് സമ്മര്‍ദ്ദ ഭീഷണി നേരിട്ടിരുന്ന 3000 ക്യുബിക് മീറ്റര്‍ വ്യാപ്തിയുള്ള ടാങ്കുകളില്‍ ഈ പെയിന്റ് ഉപയോഗിച്ചതോടെ ഉപരിതല താപനിലയില്‍ വലിയ കുറവുണ്ടായി.
യാതൊരു ഊര്‍ജ്ജമോ വെള്ളമോ ചിലവഴിക്കാതെ തന്നെ ടാങ്കുകള്‍ സ്വയം തണുക്കുന്ന അവസ്ഥയിലാകുവാന് പുതിയ പെയിന്റിനു കഴിയുന്നുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ ഇക്കോ ഡെവലപ്മെന്റ് കമ്പനിയും ഹാര്ബില് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്.

