അബ്രഹാം കനാന്‍ ദേശത്ത് ആദ്യമായി വാങ്ങിയ സ്ഥലം യിസ്രായേല്‍ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു

അബ്രഹാം കനാന്‍ ദേശത്ത് ആദ്യമായി വാങ്ങിയ സ്ഥലം യിസ്രായേല്‍ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു

Breaking News Europe Top News

അബ്രഹാം കനാന്‍ ദേശത്ത് ആദ്യമായി വാങ്ങിയ സ്ഥലം യിസ്രായേല്‍ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു

യിസ്രായേല്‍ ബൈബിള്‍ ചരിത്രവുമായി ബന്ധിച്ച് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നു. പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ പാദ സ്പര്‍ശനമേറ്റ സ്ഥലങ്ങളാണ് കൂടുതല്‍ ആകര്‍ഷണമായി സന്ദര്‍ശകര്‍ക്കായി വിരുന്നൊരുക്കിയിരിക്കുന്നത്.

കനാന്‍ ദേശത്ത് പ്രവേശിച്ചതിനുശേഷം അബ്രഹാം ആദ്യമായി വാങ്ങിയ സ്ഥലമായി ബൈബിളില്‍ വിവരിച്ചിരിക്കുന്ന എലോന്‍മേരെയെയാണ് ചരിത്ര സ്ഥലമായി യിസ്രായേല്‍ ടൂറിസം വകുപ്പ് പ്രാധാന്യം നല്‍കുന്നത്.

ദേശത്തെക്കുറിച്ചുള്ള തന്റെ ചരിത്രപരമായ വാഗ്ദത്തം ദൈവം അവിടെവച്ചാണ് അബ്രഹാമിനു നല്‍കിയത്.

യഹോവ അബ്രഹാമിനു പ്രത്യക്ഷനായി; “നിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്ന് അരുളിച്ചെയ്തു” (ഉല്‍പ്പത്തി 12:7) പുരാതന ശേഖേമിനടുത്തുള്ള ഒരു പ്രമുഖ വൃക്ഷമായ മേരെയുടെ ടെറിസിനെയാണ് എലോന്‍ മേരെ എന്ന പേര് സൂചിപ്പിക്കുന്നത്.

ഏകദേശം 8,50,000 ഡോളര്‍ ചിലവഴിക്കുന്ന 3.2 മില്യണ്‍ എന്‍ഐഎസ് പദ്ധതിയായ ജോഷ്വ ട്രെയിന്‍ ആരംഭിച്ചു.

എലോന്‍ മേരെ ഹെറിറ്റേജ് സെന്ററിനെ മൌണ്ട് കബീര്‍ നേച്ചര്‍ റിസര്‍വ്വിന്റെ കൊടുമുടിയുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കുന്നു.

ശേഖേം താഴ്വര, മൌണ്ട് ഗെരിസിം, മൌണ്ട് ഏബല്‍ എന്നിവയുടെ മനോഹരമായ കാഴ്ചകള്‍ ലഭിക്കും.

യിസ്രായേലിന്റെ പുതിയ ‘യഹൂദ്യയിലെയും ശമര്യയിലെയും ബൈബിള്‍ പാതകള്‍’ എന്ന സംരംഭത്തിലെ ആദ്യ പദ്ധതിയാണ് ജോഷ്വാ ട്രെയിന്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.