ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം പിതാവ് പെണ്‍കുട്ടികളെ ജീവനോടെ കത്തിക്കാന്‍ വീടിന് തീയിട്ടു
യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് ഒരു മുസ്ളീം പിതാവ് രണ്ട് പെണ്മക്കള ജീവനോടെ ചുട്ടുകൊല്ലാനായി വീടിനു തീയിട്ടു.
സെപ്റ്റംബര്‍ 6-ന് അര്‍ദ്ധരാത്രിയില്‍ ഉഗാണ്ടയിലെ കസെസെ ജില്ലയിലെ കിസെന്ഗെയിലായിരുന്നു അതിക്രൂരമായ സംഭവം നടന്നത്.
ഓഗസ്റ്റ് 26-ന് ആമിനയും സഹോദരി ഷാമിലയും രക്ഷിക്കപ്പെടുവാനിടയായി. ഇതറിഞ്ഞ പിതാവ് മുഹമ്മദ് ചോദ്യം ചെയ്തു.
ഇസ്ളാം നിരസിച്ചതിനാല്‍ ഇസ്ളാമിക നിയമം പാലിക്കാന്‍ നടപടിയെടുക്കുമെന്ന് പിതാവ് കുട്ടികളോടു പറഞ്ഞു.
അവര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നതിനാല്‍ അവരെ കൊലപ്പെത്തുക എന്ന ഉദ്ദേശ്യത്തോടെ പെണ്‍കുട്ടികള്‍ മുറിക്കുള്ളില്‍ ഉറങ്ങുമ്പോള്‍ മുഹമ്മദ് പെട്രോള്‍ ഒഴിച്ച് വീടിനു തീകൊളുത്തുകയായിരുന്നു.
പെട്രോളിന്റെ ഗന്ധവും ചുറ്റും തീജ്വാലകളും ഉയര്‍ന്നപ്പോള്‍ പെണ്‍കുട്ടികള്‍ ഉണര്‍ന്നു. അവര്‍ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു.
ഞങ്ങളുടെ ജീവന് അപകടത്തിലാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു ഷമീല പറഞ്ഞു. ഞങ്ങള്‍ വീടിന്റെ ഇഷ്ടിക നീക്കം ചെയ്ത് ആ ദ്വാരത്തിലൂടെ രക്ഷപെടുകയായിരുന്നു. ജീവനോടെ പുറത്തേക്കു കടക്കാന്‍ ഒരു വഴി കാണിച്ചതിനു ദൈവത്തിനു നന്ദി…. അവര്‍ പറയുന്നു.
അവരുടെ വീട് കത്തിയമര്‍ന്നു. സാധന സാമഗ്രികള്‍ കത്തിനശിച്ചു. തീപിടുത്തത്തിനുശേഷം തന്റെയും സഹോദരിയുടെയും വിശ്വാസം മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തമായി എന്ന് ആമിന സാക്ഷീകരിക്കുന്നു.
ഞങ്ങളുടെ അഭയ കേന്ദ്രം തീ വിഴുങ്ങിക്കളഞ്ഞു. പക്ഷെ യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ വിശ്വാസവും പ്രത്യാശയും തീ ദഹിപ്പിച്ചില്ല. ഇരുവരും പറഞ്ഞു.
സംഭവത്തിനുശേഷം അയല്‍ക്കാരായ ക്രിസ്ത്യാനികള്‍ ഞങ്ങളെ സഹായിക്കാനായി എത്തി അവര്‍ കൂട്ടിച്ചേര്‍ത്തു.

