യിസ്രായേലിന്റെ ജനസംഖ്യ 1,03,05,000 ആയി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വര്‍ദ്ധനവ്
യിസ്രായേലിലെ ജനസംഖ്യ 1,03,05,000 ആണെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
ജനങ്ങളില്‍ 78,26,000 യഹൂദന്മാരും മറ്റുള്ളവര്‍ (യിസ്രായേലികളില്‍ (78.3 ശതമാനം) എന്ന വിഭാഗത്തില്‍പ്പെടുന്നവരും 21,73,000 അറബികളും (21.7 ശതമാനം), 3,04,000 പേര്‍ രാജ്യത്ത് താമസിക്കുന്ന വിദേശ പൌരന്മാരുമാണ്.
യഹൂദ പുതുവല്‍സരാഘോഷമായ റോഷ് ഹഷാനയ്ക്ക് മുന്നോടിയായി ബുധനാഴ്ചയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം യിസ്രായേലി ജനസംഖ്യയില്‍ 1,24,000 വര്‍ദ്ധനവുണ്ടായി. ഇത് 1.2 ശതമാനം വളര്‍ച്ചയാണ്.
കഴിഞ്ഞ യഹൂദ വര്‍ഷത്തില്‍ യിസ്രായേലില്‍ ഏകദേശം 1,82,000 കുഞ്ഞുങ്ങള്‍ ജനിച്ചു. 50,000 പേര്‍ മരിച്ചു.
യിസ്രായേലിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരുടേത് 81.4 വര്‍ഷവും സ്ത്രീകളുടേത് 85.9 വര്‍ഷവുമാണെന്ന് സിബിഎസ് റിപ്പോര്‍ട്ടു ചെയ്തു.
കുടിയേറ്റം മൂലം ജനസംഖ്യയില്‍ ഏകദേശം 800 പേരെ നഷ്ടപ്പെട്ടുവെങ്കിലും ഏകദേശം 24,000 പുതിയ കുടിയേറ്റക്കാര്‍ യിസ്രായേലിലേക്ക് താമസം മാറി.
ഏകദേശം 1,84,200 ക്രിസ്ത്യാനികളാണ് യിസ്രായേലില്‍ താമസിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 1.9 ശതമാനം.

