2025-ല്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റികള്‍ വിതരണം ചെയ്തത് 148 ദശലക്ഷം ബൈബിളുകള്‍
കഴിഞ്ഞ വര്‍ഷം മിഷന് 80-മത്തെ വാര്‍ഷികം ആഘോഷിച്ച വേളയില്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റികള്‍ 148.3 ദശലക്ഷം അച്ചടിച്ച ബൈബിളുകള്‍ വിതരണം ചെയ്തു.
1946-ല്‍ യു.ബി.എസ്. സ്ഥാപിതമായതിനുശേഷം 25 ബില്യണ്‍ ബൈബിളുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഇതിനു 240 രാജ്യങ്ങളിലായി 1.1 ബില്യണ്‍ ബൈബിളുകള്‍ ഉള്‍പ്പെടുന്നുവെന്നും അടുത്തിടെ പുറത്തിറക്കിയ യുബിഎസ് ഡിസ്ട്രിബ്യൂഷന്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പറയുന്നു.
2025-ലെ കണക്കില്‍ 22.4 ദശലക്ഷം സമ്പൂര്‍ണ്ണ ബൈബിളും 10 ദശലക്ഷം പുതിയ നിയമങ്ങളും, 115.9 ദശലക്ഷം അച്ചടിച്ച തിരുവെഴുത്ത് ഭാഗങ്ങളും തിരുവെഴുത്തുകളും ഉള്‍പ്പെടുന്നു.
ബൈബിള്‍ വിതരണം ഞങ്ങളുടെ ശുശ്രൂഷയുടെ കാതലായി തുടരുന്നു. കാരണം തിരുവെഴുത്ത് ആളുകളുടെ കൈകളിലും ഹൃദയങ്ങളിലും എത്തുമ്പോള്‍ മാത്രമേ വിവര്‍ത്തനം അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നുള്ളു. യു.ബി.എസ്. പറയുന്നു.
ബൈബിള്‍ സൊസൈറ്റി ഉറവിടങ്ങള്‍ 26.4 ദശലക്ഷം തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു. ബൈബിള്‍ അദ്ധ്യയങ്ങള്‍ 32.2 ബില്യണ്‍ തവണ കണ്ടു.
മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13.8 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു. ഓഡിയോ തിരുവെഴുത്ത് 1.4 ബില്യണ്‍ തവണ പ്ളേ ചെയ്യപ്പെടുന്നു.

