ഗാസയിലേക്ക് ദ്രാവക നിക്കേട്ടിന്‍ കടത്തിയ മാനുഷിക സഹായ ട്രക്ക് പിടികൂടി

ഗാസയിലേക്ക് ദ്രാവക നിക്കേട്ടിന്‍ കടത്തിയ മാനുഷിക സഹായ ട്രക്ക് പിടികൂടി

Asia Breaking News

ഗാസയിലേക്ക് ദ്രാവക നിക്കേട്ടിന്‍ കടത്തിയ മാനുഷിക സഹായ ട്രക്ക് പിടികൂടി

ഗാസ മുനമ്പിലേക്ക് ഏകദേശം100 കുപ്പി ലിക്വിഡ് നിക്കോട്ടിന്‍ കടത്താനുള്ള ശ്രമം ഞായറാഴ്ച കെറെം ഷാലോം ക്രോസിംഗില്‍ വച്ച് സുരക്ഷാ സേന പിടിച്ചെടുത്തു.

1.5 ലിറ്റര്‍ കുപ്പികള്‍ പാനീയ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

പ്രതിരോധ മന്ത്രാലയത്തിന്റെ ലാന്‍ഡ് ക്രോസിംഗ്സ് അതോറിട്ടിയിലെ സുരക്ഷാ ഇന്‍സ്പെക്ടര്‍മാരാണ് കള്ളക്കടത്ത് ശ്രമം കണ്ടെത്തിയത്.

പിടിച്ചെടുത്തവ ഗാസ കേര്‍ഡിനേഷന്‍ ആന്‍ഡ് ലൈസണ്‍ അഡ്മിനിസ്ട്രേഷന്‍ പ്രതിനിധികള്‍ക്ക് കൈമാറി.

ഗാസയിലേക്ക് മാനുഷിക സഹായം സ്വകാര്യ മേഖലയിലൂ പ്രവേശിക്കാന്‍ അനുവദിക്കുന്ന സംവിധാനത്തിനു കീഴില്‍ അംഗീകാരം ലഭിച്ച ഒരു യിസ്രായേലി കമ്പനി വാങ്ങിയ ചരക്കാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.

ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്ന മാനുഷിക സഹായത്തിന്റെ ഭാഗമായി കെറെം ഷാലോം ക്രോസിംഗില്‍ എത്തിക്കാനായിരുന്നു ഈ ചരക്ക്.

കുപ്പികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ട്രക്കും അതിലെ മുഴുവന്‍ വസ്തുക്കളും കണ്ടുകെട്ടി.

കൂടുതല്‍ നിയമ നടപടികള്‍ക്കായി ഇത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും കൈമാറി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.