സിംബാബ്വെയില്‍ സഭാ വിശ്വാസികള്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ടു: 27 മരണം

സിംബാബ്വെയില്‍ സഭാ വിശ്വാസികള്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ടു: 27 മരണം

Africa Breaking News

സിംബാബ്വെയില്‍ സഭാ വിശ്വാസികള്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ടു: 27 മരണം

ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രമായ സിംബാബ്വെയില്‍ ഒരു ക്രിസ്ത്യന്‍ സഭയിലെ അംഗങ്ങളുമായി പോയ മിനി ബസ് ടാക്സി ഒരു ചരക്ക് ട്രക്കുമായി ഇടിച്ചുണ്ടായ അപകടത്തില്‍ 27 പേര്‍ മരിക്കുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാജ്യ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് ഏകദേശം 87 മൈല്‍ തെക്കുള്ള ചിവുഹുവിനു സമീപമാണ് അപകടം നടന്നത്.

ഹരാരെ മാംസ്വിഗോ ഹൈവേയില്‍ മഷോണലിന്‍സിലെ ഹാന്‍സ് പ്രൂട്ട് പാലത്തിനു സമീപം രാത്രി 8.30-ഓടെയാണ് അപകടം നടന്നത്.

പ്രശസ്ത ആഫ്രിക്കന്‍-ക്രിസ്ത്യന്‍ സഭാവിഭാഗമായ ആഫ്രിക്കന്‍ അപ്പോസ്തോലിക് ചര്‍ച്ചിലെ അംഗങ്ങള്‍ സെമയില്‍നിന്ന് ഒരു കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം.

മിനി ബസില്‍ ശുഭ്രവസ്ത്രധാരികളായ വിശ്വാസികള്‍ 34 പേര്‍ വരെ യാത്ര ചെയ്തിരുന്നു. ട്രക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വാനുമായി നേര്‍ക്കുനേര്‍ ഇടിച്ചത്.

23 പേര്‍ സംഭവ സ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയിലും മരണപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് വാന്‍ കത്തിനശിച്ചു.

സംഭവത്തില്‍ സിംബാബ്വെ പ്രസിഡന്റ് എമേഴ്സണ്‍ ദുഃഖം രേഖപ്പെടുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.