90 ശതമാനം യിസ്രായേലി മാതാപിതാക്കളും പറയുന്നു ഇറാന്‍ യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു

90 ശതമാനം യിസ്രായേലി മാതാപിതാക്കളും പറയുന്നു ഇറാന്‍ യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു

Asia Breaking News West Asia

90 ശതമാനം യിസ്രായേലി മാതാപിതാക്കളും പറയുന്നു ഇറാന്‍ യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു

യെരുശലേം: ഇറാന്‍ യുദ്ധം മൂലം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടതായി 90 ശതമാനം യിസ്രായേലി മാതാപിതാക്കളും കരുതുന്നതായി ഒരു പുതിയ സര്‍വ്വേയില്‍ കണ്ടെത്തി.

മിസൈല്‍ ആക്രമണ ഭീഷണി കാരണം ഒരു മാസത്തിലേറെയായി സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനു പുറമേ യുദ്ധ കാലത്ത് തങ്ങളുടെ കുട്ടികള്‍ വൈകാരികമായി മുറിവേറ്റിട്ടുണ്ടെന്ന് 80 ശതമാനം പേരും പറയുമ്പോള്‍ സാമൂഹികമായി മുറിവേറ്റിട്ടുണ്ടെന്ന് 74 ശതമാനം പേരും പറയുന്നു.

എന്നാല്‍ ഇതിനു വിപരീതമായിട്ടാണ് ഹരേദി കുടുംബങ്ങള്‍ പറയുന്നത്. 63 ശതമാനം പേരും പറയുന്നത് തങ്ങളുടെ കുട്ടികള്‍ക്ക് യുദ്ധം സാമൂഹികമായി ഒരു ദോഷവും വരുത്തിയിട്ടില്ലെന്നാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.