പശുക്കളുടെ പാല്‍ പ്രോട്ടീന്‍ സസ്യങ്ങളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി യിസ്രായേല്‍
യെരുശലേം: പശുക്കളുടെ പാല്‍ പ്രോട്ടീന്‍ വിത്തുകള്‍ക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കാനും സംഭരിക്കാനും സസ്യങ്ങള്‍ക്ക് കഴിയുമെന്ന് യിസ്രായേലി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
പശുക്കളില്ലാതെ പാല്‍ പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇതോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പശുവിന്‍ പാലില്‍നിന്നുള്ള പ്രോട്ടീന്‍ ബി-ഓസീന്‍ സസ്യകോശങ്ങള്‍ക്കുള്ളില്‍ അടിഞ്ഞുകൂടുമെന്ന് കണ്ടെത്തി.
പരമ്പരാഗത ക്ഷീര കൃഷിയുമായി ബന്ധപ്പെട്ട ഭൂമി, ജലം, ഹരിതഗൃഹ വാതക ഉല്‍ഗമനം കുറയ്ക്കുന്നതില്‍ കൂടുതല്‍ സുസ്ഥിരതയും കാര്യക്ഷമതയും പാലുല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു ഈ കണ്ടെത്തല്‍ വഴിയൊരുക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
എഞ്ചിനിയറിംഗ് ചെയ്ത വിത്തുകളില്‍ അത്ഭുതകരമായ പാല്‍ പ്രോട്ടീന്‍ ക്ളസ്റ്ററുകളെ മൈക്രോസ്ക്കോപ്പ് വെളിപ്പെടുത്തുന്നു എന്ന തലക്കെട്ടില്‍ നടത്തിയ പഠനത്തിന് സര്‍വ്വകലാശാലയിലെ റോബര്‍ട്ട് എച്ച് സ്മിത്ത് ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍, ഫുഡ് ആന്‍ഡ് എന്‍വയോണ്‍മെന്റിലെ പ്രൊഫസര്‍ ഒസെഡ് ഷോസിയോവ് നേതൃത്വം നല്‍കി.
കന്നുകാലി വളര്‍ത്തലുകളെപ്പറ്റിയുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ മൃഗങ്ങളെ ആശ്രയിക്കാതെ ആധികാരിക പാല്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സുസ്ഥിരമായ വഴികള്‍ ശാസ്ത്രജ്ഞര്‍ അന്വേഷിച്ചു വരികയാണ്. പത്രക്കുറിപ്പില്‍ പറയുന്നു.

