യിസ്രായേലിന്റെ അയണ്‍ഡോം സംവിധാനത്തിനായുള്ള മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുവാന്‍ പദ്ധതി

യിസ്രായേലിന്റെ അയണ്‍ഡോം സംവിധാനത്തിനായുള്ള മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുവാന്‍ പദ്ധതി

Asia Breaking News

യിസ്രായേലിന്റെ അയണ്‍ഡോം സംവിധാനത്തിനായുള്ള മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുവാന്‍ പദ്ധതി

ന്യൂഡെല്‍ഹി: യിസ്രായേലിന്റെ വ്യോമ പ്രതിരോധ വജ്രായുധമായ അയണ്‍ ഡോം-ല്‍ ഉപയോഗിക്കുന്ന തമിര്‍ ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പദ്ധതി.

ഇതിനായി യിസ്രായേലിന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ ആയുധ നിര്‍മ്മാണ കമ്പനിയായ റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ഇന്ത്യയെ പരിഗണിക്കുന്നതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പദ്ധതി യഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയും യിസ്രായലും തമ്മില്‍ വളര്‍ന്നുവരുന്ന പ്രതിരോധ പങ്കാളിത്തത്തിലെ മറ്റൊരു നിര്‍ണ്ണായക ചുവടുവയ്പായിരിക്കും ഇത്.

ഒപ്പം നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് പുറത്തേക്ക് തങ്ങളുടെ ഉല്‍പ്പാദന ശൃംഖല വ്യാപിപ്പിക്കാനും ഇതിലൂടെ റഫേലിനു കഴിയും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.