ചരിത്രത്തിലേക്ക്: ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആകാന്‍ ഇലോണ്‍ മസ്ക്

ചരിത്രത്തിലേക്ക്: ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആകാന്‍ ഇലോണ്‍ മസ്ക്

Breaking News USA

ചരിത്രത്തിലേക്ക്: ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആകാന്‍ ഇലോണ്‍ മസ്ക്

ന്യുയോര്‍ക്ക്: ലോക ചരിത്രത്തില്‍ ആദ്യമായി ട്രില്യണയര്‍ ആകാന്‍ ഇലോണ്‍ മസ്ക്.

ഇപ്പോള്‍ത്തന്നെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി അലങ്കരിക്കുന്ന മസ്ക് ഒരു ട്രില്യണ്‍ ഡോളര്‍ (നിലവിലെ വിനിമയ നിരക്കില്‍ 9.49,50,50,00,00,000 രൂപ അതായത് ഏകദേശം 94.95 ലക്ഷം കോടി രൂപ) സമ്പത്തിനുടമയാകാനുള്ള സാദ്ധ്യത ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഓഹരി വിപണി പ്രവേശനം (ഐപിഒ) അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കെ കമ്പനിയുടെ മൂല്യം 1.7 മുതല്‍ 1.8 ട്രില്യണ്‍ ഡോളര്‍ വരെ ഉയരുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ മസ്ക്കിന്റെ സമ്പത്തിന്റെ വലിയൊരു പങ്കും അദ്ദേഹത്തിന്റെ കമ്പനിയായ ടെസ്ളയും സ്പേസ് എക്സും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തത്തിലാണ്.

സ്പേസ് എക്സിന്റെ വിപണി മൂല്യം കുതിച്ചുയരുന്നതോടെ അദ്ദേഹത്തിന്റെ ആസ്തി 1 ട്രില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.