അള്ളാഹുവിനുവേണ്ടി മരിക്കാന്‍ യുവാക്കളെ പഠിപ്പിച്ച രാജ്യത്ത് ഇന്ന് ആയിരങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു
1978-ലെ ഇറാനിയന്‍ വിപ്ളവം മുതല്‍ രക്തസാക്ഷിത്വത്തിന്റെ കണക്കുകളിലൂടെയാണ് ഇറാനിലെ ഷിയാ ഭരണകൂടം യുവാക്കളെ പഠിപ്പിച്ചതും വളര്‍ത്തിയെടുത്തതും.
അള്ളാഹുവിനുവേണ്ടി മരിക്കുന്നത് അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായി യുവാക്കളെ പഠിപ്പിച്ചു. ആയിരക്കണക്കിനു യുവാക്കള്‍ രക്തസാക്ഷികളായി.
എന്നാല്‍ ഇപ്പോള്‍ ഈ രാജ്യത്ത് ആയിരക്കണക്കിനു മോസ്ക്കുകള്‍ അടച്ചുപൂട്ടുകയും ഭരണകൂടത്തിന്റെ പിടിയില്‍നിന്നും ജനങ്ങള്‍ അകന്നുമാറുന്ന കാഴ്ചകളുമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
ഇറാനിലെ വിപ്ളവത്തിന്റെ തുടക്കത്തില്‍ വളര്‍ന്നുവന്ന ഒരു കൊച്ചു കുട്ടിയായിരുന്നു മുഹമ്മദ് എന്ന ഇറാന്‍ പൌരന്‍. മുഹമ്മദിന്റെ കുടുംബത്തില്‍ ചിലര്‍ രക്തസാക്ഷികളായി മരിച്ചിരുന്നു.
അതിനാല്‍ സമൂഹത്തില്‍ സ്വാഭാവികമായും ആദരവ് ലഭിച്ചിരുന്നത് യുവാക്കളെ കൂടുതല്‍ പ്രചോദിപ്പിച്ചിരുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക ഉറപ്പായ മാര്‍ഗ്ഗം രക്തസാക്ഷിത്വമാണെന്ന് ചെറുപ്പക്കാരെ പഠിപ്പിച്ചു.
അങ്ങനെ ഇസ്ളാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ സൈനിക സേവനം പൂര്‍ത്തിയാക്കിയതിനുശേഷം 21 കാരനായ മുഹമ്മദിന് തന്റെ ഹൃദയത്തില്‍ ഒരു ശൂന്യത പ്രത്യക്ഷപ്പെട്ടു.
തങ്ങളുടെ ആചാരത്തിന്റെ അര്‍ത്ഥം തിരയാന്‍ തുടങ്ങി. ഇതിനിടയില്‍ റസൂല്‍ എന്ന ഒരു അടുത്ത സുഹൃത്ത് യേശുവിനെക്കുറിച്ച് അവനോട് സംസാരിച്ചു.
മനുഷ്യവര്‍ഗ്ഗത്തിന്റെ പാപത്തിനു പരിഹാരം യേശുക്രിസ്തു മാത്രമാണെന്നും അവനിലൂടെ മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശനം ഉള്ളുവെന്നും റസൂല്‍ വിശദീകരിച്ചു. തുടര്‍ന്ന് അവന്‍ ആദ്യമായി കേട്ട യേശുവിനുവേണ്ടി ജീവിതം സമര്‍പ്പിച്ചു. തുടര്‍ന്ന് രഹസ്യമായി ക്രിസ്ത്യാനികളുമായി കൂടിക്കാഴ്ച നടത്തി തിരുവചനം പഠിച്ചു.
മുഹമ്മദ് തന്റെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെച്ചപ്പോള്‍ വലിയ ഭീഷണിയും എതിര്‍പ്പുമുണ്ടായി. ഇതേത്തുടര്‍ന്ന് മുഹമ്മദ് യുഎസില്‍ അഭയം തേടി. ഇന്ന് മുഹമ്മദ് ഇറാനിയന്‍ ക്രിസ്ത്യന്‍സ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.
ഇറാനിലും മുസ്ളീം ലോകത്തുടനീളമുള്ള സുവിശേഷീകരണം, രഹസ്യ സഭകള്‍ ഇറാനിലും വിവിധയിടങ്ങളിലുമായി സ്ഥാപിക്കപ്പെട്ടു.
സമീപ വര്‍ഷങ്ങളില്‍ ഇറാനില്‍ 50,000 ത്തോളം മോസ്ക്കുകള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം 2026-ലെ ആരംഭത്തില്‍ ഇറാനിലെ പ്രതിഷേധങ്ങള്‍ ഇറാനി ഇസ്ളാമിക ആരാധനാലയങ്ങള്‍ കത്തിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായി.
ഒരു കാലത്ത് യുവാക്കളെ മരിക്കാന്‍ പരിശീലിപ്പിച്ച രാജ്യത്താണ് ആയിരക്കണക്കിനു ആളുകള്‍ യേശുക്രിസ്തുവില്‍ പുതിയ ജീവിതം കണ്ടെത്തുന്നതിനും സാക്ഷ്യം വഹിക്കുന്നതിനും കാരണമാകുന്നതായി മുഹമ്മദ് വ്യക്തമാക്കുന്നു.

