വൈ.പി.ഇ സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ റോയി പി. ജോർജ് ചുമതലയേറ്റു

വൈ.പി.ഇ സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ റോയി പി. ജോർജ് ചുമതലയേറ്റു

Breaking News Kerala

വൈ.പി.ഇ സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ റോയി പി. ജോർജ് ചുമതലയേറ്റു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജനപ്രസ്ഥാനമായ വൈ.പി.ഇ (YPE)യുടെ സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ റോയി പി. ജോർജ് ചുമതലയേറ്റു.

വൈ.പി.ഇ മുൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദൈവസഭ ഓവർസിയർ റവ. വൈ. റെജി ചുമതല ഔദ്യോഗികമായി കൈമാറി പ്രാർത്ഥന നിർവഹിച്ചു.

പാസ്റ്റർ ബൈജു തങ്കച്ചൻ സ്വാഗതം ആശംസിക്കുകയും പാസ്റ്റർ ബിബിൻ തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി ഇടുക്കി, ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുക്കാൽ, മീഡിയ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യു, ചാരിറ്റി ഡയറക്ടർ പാസ്റ്റർ സജി എബ്രഹാം, ഫീൽഡ് ഡയറക്ടർ പാസ്റ്റർ വൈ. മോനി, ഡിസ്ട്രിക്ട് പാസ്റ്റർമാരായ ബിജു ജോയി, എ. ടി. ജോസഫ്, വൈ.പി.ഇ സംസ്ഥാന സെക്രട്ടറി ബ്രദർ സജു സണ്ണി, ബിലീവേഴ്സ് ബോർഡ് അംഗം ബ്രദർ ബിജു ജോഷ്വ എന്നിവർ ആശംസകൾ നേർന്നു.

പാസ്റ്റർ ടി. എം. മാമച്ചൻ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ചടങ്ങിൽ കൗൺസിൽ അംഗങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, ഡിസ്ട്രിക്ട് പാസ്റ്റർമാർ, പ്രാദേശിക സഭാ ശുശ്രൂഷകർ, വൈ.പി.ഇ ബോർഡ് അംഗങ്ങൾ, ബിലീവേഴ്സ് ബോർഡ് അംഗങ്ങൾ, ഓഫീസ് സ്റ്റാഫ്, വിശ്വാസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

യുവജന ശുശ്രൂഷയുടെ പുതിയ ഘട്ടത്തിന് നേതൃത്വം നൽകുന്ന പാസ്റ്റർ റോയി പി. ജോർജിന് സമ്മേളനത്തിൽ പങ്കെടുത്തവർ ആശംസകൾ നേർന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.