അമേരിക്കയില്‍ പാസ്റ്റര്‍ക്കും ഭാര്യയ്ക്കും വെടിയേറ്റു

Breaking News USA

അമേരിക്കയില്‍ പാസ്റ്റര്‍ക്കും ഭാര്യയ്ക്കും വെടിയേറ്റു
ഒര്‍ലാന്റോ : അമേരിക്കയില്‍ പാസ്റ്റര്‍ക്കും ഭാര്യയ്ക്കും അക്രമിയുടെ വെടിയേറ്റു.

 

പടിഞ്ഞാറന്‍ ഒര്‍ലന്റോയിലെ ന്യൂ ബിഗിനിംഗ് വര്‍ഷിപ്പ് സെന്റര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ഹാരോള്‍ഡ് ലീ ഹാര്‍ഡ്മന്‍ , ഭാര്യ ഫെയ്ത്ത് എന്നിവര്‍ക്കാണ് ഷോപ്പിംഗ് സെന്ററില്‍ വച്ച് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല.

 

നവംബര്‍ 18-ന് ബുധനാഴ്ച വൈകിട്ട് 4 മണിയോടെ പാസ്റ്ററും ഭാര്യയും പടിഞ്ഞാറന്‍ ഒര്‍ലാന്റോയിലെ വാഷിംഗ്ടണ്‍ ഷോര്‍സ് ഷോപ്പിംഗ് സെന്ററില്‍ നില്‍ക്കുമ്പോഴാണ് ഒരു യുവാവ് വെടിവെച്ചത്.

 

പാസ്റ്റര്‍ക്ക് ഇടുപ്പിലും ഭാര്യ ഫെയ്ത്തിന്റെ പിറകു വശത്തുമാണ് വെടിയേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള ഒരു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുവരും പിന്നീട് ആശുപത്രി വിട്ടു.

 

പ്രതിയായ ഡെന്‍സലിനെ പോലീസ് അറസ്റ്റു ചെയ്തു നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. തെറ്റിധാരണ മൂലമാണ് വെടിവെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published.