Shooting near White House; Security lockdown News: Prasad arson

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ലോക്ക്ഡൗൺ

Breaking News USA

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ലോക്ക്ഡൗൺ
വാർത്ത: പ്രസാദ് തീയാടിക്കൽ

വാഷിംഗ്‌ടൺ : മെയ് 23 – വൈറ്റ് ഹൗസ് ന് സമീപം ശനിയാഴ്ച വൈകുന്നേരം വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് പ്രദേശം താൽക്കാലികമായി ലോക്ക്ഡൗൺ ചെയ്തു.

സുരക്ഷാ പരിശോധനാ കേന്ദ്രത്തിന് സമീപമാണ് സംഭവം നടന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംശയാസ്പദനായ ഒരാൾ വെടിയുതിർത്തതിനെ തുടർന്ന് യു.എസ്. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചും വെടിവെച്ചതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസ് പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.

വൈറ്റ് ഹൗസ് ലോൺ ഭാഗത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

സാഹചര്യം പിന്നീട് നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.