ഐ.പി.സി. സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഡിസംബര്‍ 2-6 വരെ തൃശൂരില്‍

Breaking News Convention

ഐ.പി.സി. സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഡിസംബര്‍ 2-6 വരെ തൃശൂരില്‍
തൃശൂര്‍ : ഐ.പി.സി. സംസ്ഥാന കണ്‍വന്‍ഷന്‍ ഡിസംബര്‍ 2-6 വരെ പറവട്ടാനി കോര്‍പ്പറേഷന്‍ ഗ്രൌണ്ടില്‍ നടക്കും. സെക്രട്ടറി പസ്റ്റര്‍ ഫിലിപ്പ് പി. തോമസിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് ഉത്ഘാടനം ചെയ്യും.

 

പാസ്റ്റര്‍ മോനിസ് ജോര്‍ജ്ജ്, പസ്റ്റര്‍ ഫ്രെഡ്ഡി തോമസ് എന്നിവര്‍ പ്രധാന പ്രസംഗകരാണ്.
പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ , കെ.സി. തോമസ്, കെ.സി. ജോണ്‍ , സാം ജോര്‍ജ്ജ്, രാജു പൂവക്കാല, ഫിലിപ്പ് പി. തോമസ്, ഷിബു നെടുവേലി, ബാബു ചെറിയാന്‍ , സണ്ണി കുര്യന്‍ , രാജു മേത്ര, ബി. മോനച്ചന്‍ , കെ.ജെ. തോമസ് തുടങ്ങിയവരും പ്രസംഗിക്കും. പ്രശസ്ത ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

 
കണ്‍വന്‍ഷനോടനുബന്ധിച്ച് രണ്ടിനു പകല്‍ 9-4 വരെ കണ്‍വന്‍ഷന്‍ ഗ്രൌണ്ടിനു സമീപമുള്ള നെല്ലിക്കുന്ന് ഐ.പി.സി. ചര്‍ച്ച് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ശുശ്രൂഷ്ക സമ്മേളനം നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10-നു പൊതുയോഗം, വെള്ളിയാഴ്ച രണ്ടിനു സോദരി സമ്മേളനം, ശനിയാഴ്ച ഉച്ചകഴിഞ്ഞ് പി.വൈ.പി.എ. -സണ്ടേസ്കൂള്‍ സമ്മേളനവും, ഞായര്‍ രാവിലെ 8.30നു സംയുക്ത സഭായോഗം എന്നിവയും നടക്കും. തൃശൂര്‍ , പാലക്കട്, എറണാകുളം ജില്ലകളിലെ പ്രാദേശിക സഭകളില്‍ സഭായോഗം ക്രമീകരിക്കാതെ എല്ലാ ശുശ്രൂഷകന്മാരും വിശ്വാസികളും സംയുക്ത സഭാ യോഗത്തില്‍ സംബന്ധിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 
സ്റ്റേറ്റ് പ്രസിഡന്റ് ജനറല്‍ കണ്‍വീനറായി പാസ്റ്റര്‍ ഷിബു നെടുവേലില്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍ ), ബ്രദര്‍ എല്‍ . കെ. റോയി (ജോ. സെക്രട്ടറി), സണ്ണി മുളമൂട്ടില്‍ (ട്രഷറര്‍ ) തുടങ്ങിയവരടങ്ങിയ സമിതി നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.