ദുബായിലൂടെ കാരുണ്യ വര്‍ഷം: 122 രാജ്യങ്ങളില്‍ 165 മില്യണ്‍ ആളുകള്‍ക്ക് സഹായമെത്തിച്ചു
ആഗോള മാനുഷിക സഹായ രംഗത്ത് മാതൃകയായി ദുബായ്. ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് ഗ്ളോബല്‍ ഇനിഷ്യേറ്റീവ്സ് 2025-ല്‍ ലോകമെമ്പാടുമുള്ള 122 രാജ്യങ്ങളിലായി 165 മില്യണ്‍ ആളുകള്‍ക്ക് സഹായമെത്തിച്ചു.
ഏകദേശം 23 ബില്യണ്‍ ദിര്‍ഹം ചിലവഴിച്ചാണ് ഈ ബ്രഹത്തായ പ്രവര്‍ത്തനങ്ങള്‍ ദുബായ് ഭരണകൂടം നടപ്പിലാക്കി ലോകത്തിനു തന്നെ മാതൃക കാട്ടിയത്.
മഹമ്മദ് ബിന്‍ റാഷിദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 മില്യണ്‍ ആളുകള്‍ക്ക് അധികമായി സഹായം എത്തിക്കാന്‍ കഴിഞ്ഞു.
ലോകമെമ്പാടുമുള്ള 1.86 ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഈ നേട്ടത്തിനു പിന്നിലുണ്ടെന്ന് ദുബായ് കരീടാവകാശി ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് റഷീദ് അല്‍ മുക്തുമു അറിയിച്ചു.

