ക്രിസ്തുമതം “ഉറച്ച നങ്കൂരവും ദൈനം ദിന പ്രചോദനവും” വാഷിംഗ്ടണ്‍ പ്രസംഗത്തില്‍ ചാള്‍സ് രാജാവ്
ഒരു രാജാവെന്ന നിലയില്‍ അമേരിക്കയില്‍ ആദ്യമായി നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തില്‍ യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഒരു നാഴികക്കല്ലായി പ്രസംഗിച്ച് ഇംഗ്ളണ്ടിലെ ചാള്‍സ് മൂന്നാമന് രാജാവ് ക്രിസ്തുമതം തന്റെ ജീവിതത്തില്‍ “ഉറച്ച നങ്കൂരവും ദൈനംദിന പ്രചോദനവും” ആയി തുടരുന്നുവെന്ന് രാജാവ് പ്രഖ്യാപിച്ചു.
വാഷിംഗ്ടണ്‍ ഡിസിയില്‍ സംസാരിച്ച രാജാവ് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും വിശ്വാസത്തിന്റെ പങ്കിനെക്കുറിച്ച് തുറന്നു ചിന്തിച്ചുകൊണ്ട് നിയമ നിര്‍മ്മാതാക്കളോട് പറഞ്ഞു.
ഇവിടെയുള്ള പലര്‍ക്കും എനിക്കും ക്രിസ്തീയ ജീവിതം ഒരു ഉറച്ച നങ്കൂരവും ദൈനംദിന പ്രചോദനവുമാണ്. അത് നമ്മെ വ്യക്തിപരമായി മാത്രമല്ല നമ്മുടെ സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒരുമിച്ച് നയിക്കുന്നു.
ഇംഗ്ളണ്ട് ചര്‍ച്ചിന്റെ സുപ്രീം ഗവര്‍ണറായി സേവനമനുഷ്ഠിക്കുകയും വിശ്വാസത്തിന്റെ സംരക്ഷകന്‍ എന്ന പദവി വഹിക്കുകയും ചെയ്യുന്ന ബ്രിട്ടീഷ് രാജാവ് തന്റെ പ്രത്യാശ ക്രിസ്തീയ വിശ്വാസത്തില്‍ വേരൂന്നിയതാണെന്ന് പറഞ്ഞു.
അമേരിക്ക 250-മത്തെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രസിഡന്റ് ട്രെപിന്റെ ക്ഷണപ്രകാരം രാജാവും രാജ്ഞി കമീലയും നടത്തിയ 4 ദിവസത്തെ യു.എസ്. സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഈ പ്രസംഗം.
1991-ല്‍ അമ്മ എലിസബത്ത് രാജ്ഞി 2 അവിടെ പ്രസംഗിച്ചതിന്റെ പാത പിന്തുടര്ന്നാണ് രാജാവ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തത്.
അദ്ദേഹത്തിന്റെ മുത്തഛനായ ജോര്‍ജ്ജ് 6-മന് രാജാവ് 1939-ല്‍ യു.എസ്. സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവായി.

