ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ

ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ

Asia Breaking News Europe

ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ

റഷ്യയില്‍ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി ആദ്യത്തെ രോഗിക്കു നല്‍കി.

മെലനോമ (ചര്‍മ്മത്തിലെ കാന്‍സര്‍) ബാധിച്ച രോഗിയിലായിരുന്നു പരീക്ഷണം. മോസ്ക്കോയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ റേഡിയോളജിയിലാണ് വാക്സിന്‍ കുത്തിവെയ്പ് പരീക്ഷിച്ചത്.

നീ ഓങ്കോ വാക് എന്നാണ് വാക്സിനു നല്‍കിയിരിക്കുന്ന പേര്. റഷ്യയിലെ ലോകപ്രശസ്തമായ ഗെമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്.

നിലവിലുള്ള ഇമ്മ്യുണോ തെറാപ്പി ചികിത്സയോടൊപ്പം പരീക്ഷണ അടിസ്ഥാനത്തിലുള്ള വാക്സിനും കൂടി നല്‍കുന്ന ചികിത്സാ രീതിയാണ് അവലംബിക്കുന്നത്.

കോവിഡ് വാക്സിനുകള്‍ക്കായി ഉപയോഗിച്ച എംആര്‍എന്‍എ സാങ്കേതിക വിദ്യ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

ഓരോ രോഗിയുടെയും ട്യൂമറിലെ പ്രത്യേക ജനിതക വ്യതിയാനങ്ങള്‍ (അല്ലെങ്കില്‍ നിയോ ആന്റിജനുകള്‍) വിശകലനം ചെയ്ത് ആ വ്യക്തിക്ക് മാത്രമായി ഇത് നിര്‍മ്മിക്കുന്നു.

ഇത് ശരീരത്തിലെ രോഗ പ്രതിരോധ കോശങ്ങളെ കാന്‍സര്‍ കോശങ്ങളെ മാത്രം തിരിച്ചറിയാന്‍ പരിശീലിപ്പിക്കുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായാല്‍ റഷ്യന്‍ പൗരന്മാര്‍ക്ക് ഈ വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഒരു ഡോസ് വാക്സിന് ഏകദേശം 30,00,000 റൂബിള്‍ (ഏകദേശം 2,70,000 ഇന്ത്യന്‍ രൂപ) യാണ് നിര്‍മ്മാണ ചിലവ്.

ഇതിനു പുറമേ ശ്വാസകോശ കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍, വൃക്ക കാന്‍സര്‍ എന്നിവയ്ക്കെതിരായും സമാനമായ വാക്സിനുകള്‍ വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.