ചര്‍ച്ചില്‍ ഹൃദയാഘാതം സംഭവിച്ചപ്പോള്‍ യേശു തന്നെ ഭൂമിയിലേക്കു തിരികെ അയച്ചതായി 90 കാരന്റെ സാക്ഷ്യം

ചര്‍ച്ചില്‍ ഹൃദയാഘാതം സംഭവിച്ചപ്പോള്‍ യേശു തന്നെ ഭൂമിയിലേക്കു തിരികെ അയച്ചതായി 90 കാരന്റെ സാക്ഷ്യം

Breaking News Top News USA

ചര്‍ച്ചില്‍ ഹൃദയാഘാതം സംഭവിച്ചപ്പോള്‍ യേശു തന്നെ ഭൂമിയിലേക്കു തിരികെ അയച്ചതായി 90 കാരന്റെ സാക്ഷ്യം

യു.എസില്‍ കണക്ടിക്കട്ടിലെ സെന്റര്‍ ഫോര്‍ഡിലുള്ള ഫസ്റ്റ് കോണ്‍ഗ്രിഗേഷണല്‍ ചര്‍ച്ചില്‍ ഈസ്റ്റര്‍ ഞായറാഴ്ച 90 വയസ്സുള്ള ഒരു പിതാവ് കുഴഞ്ഞുവീഴുകയും അടിയന്തിര ശുശ്രൂഷ നടന്നുകൊണ്ടിരിക്കെ യേശു തന്നോട് ഭൂമിയിലേക്ക് തിരികെ പോകാന്‍ പറഞ്ഞതായും റിപ്പോര്‍ട്ട്.

ഓര്‍ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറുമ്പോള്‍ യേശു എന്നെ നോക്കി ‘ഹേയ് വാള്‍ട്ടര്‍, ഭൂമിയിലേക്ക് മടങ്ങുക, നിന്റെ നമ്പറായിട്ടില്ല’ എന്നു പറഞ്ഞു.

അപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. വാള്‍ട്ടര്‍ എന്ന പിതാവ് പിന്നീട് മാധ്യമങ്ങളോടും മറ്റും വെളിപ്പെടുത്തി.

ചര്‍ച്ച് പാസ്റ്റര്‍ ജോസഫ് പറയുന്നത് രാവിലെ 11.15-ഓടെ ആളുകളോട് വിട പറയാന്‍ ഞാന്‍ ചര്‍ച്ചിനു പുറത്തായിരുന്നു.

അപ്പോള്‍ വാള്‍ട്ടര്‍ പ്രധാന ഫോയറില്‍ തളര്‍ന്നു വീണു. അവിടെ ഒന്നു രണ്ട് നേഴ്സുമാരുണ്ടായിരുന്നു. ഫിസിഷ്യന്‍ അസിസ്റ്റന്റും എല്ലാവരും കൂടി സിപിആര്‍ നല്‍കി കഴിഞ്ഞപ്പോള്‍ അദ്ദേഹം ശ്വസിക്കുന്നില്ല.

നിലനിറമായി മാറുകയായിരുന്നു. പള്‍സ് ഇല്ലാതായിരുന്നു. ചര്‍ച്ചില്‍ നേരത്തെ ക്രമീകരിച്ച എഇഡി കണക്ടു ചെയ്തു.

ചര്‍ച്ചിലെ അംഗങ്ങള്‍ 911 എന്ന നമ്പരില്‍ വിളിച്ചു. ആദ്യം പ്രതികരിച്ചവര്‍ എത്താന്‍ 10 മിനിറ്റ് എടുത്തു.

ഉടന്‍ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി. തീവ്ര പരിചരണത്തില്‍ സുഖം പ്രാപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.