അയര്‍ലന്റില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം

Breaking News Global

അയര്‍ലന്റില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം
ഡബ്ലിന്‍ : കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ അയര്‍ലന്റില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നു. അഞ്ചുമാസം മുമ്പു നടന്ന ഹിത പരിശോധനയ്ക്കൊടുവിലാണ് സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

“മാര്യേജ് ബില്‍ 2015” പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഒപ്പു വച്ചതോടെ ഒക്ടോബര്‍ 30 മുതല്‍ നിയമം പ്രാബല്യത്തിലായി. നവംബര്‍ പകുതിയോടെ ആദ്യ സ്വവര്‍ഗ്ഗ വിവാഹം നടക്കും. ലോകത്ത് ഹിത പരിശോധനയിലൂടെ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അയര്‍ലന്റ്. കഴിഞ്ഞ മെയ് മാസത്തിലാണ് രാജ്യത്ത് ഹിത പരിശോധന നടത്തിയത്.

 

ഇതില്‍ 62.1 ശതമാനം ആളുകള്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. രാജ്യത്ത് 1991-ലെ സെന്‍സസ് പ്രകാരം 92 ശതമാനം പേര്‍ കത്തോലിക്കരാണ്. ചര്‍ച്ച് ഓഫ് അയര്‍ലന്റ് 2.35 %, ബാക്കിയുള്ളവര്‍ പ്രസ്ബിറ്റീരിയന്‍ ‍, മെതഡിസ്റ്റ് വിഭാഗങ്ങളാണ്.

എന്തായാലും ലോകത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന ഒരു വ്യവസ്ഥിതിയിലേക്കു അയര്‍ലന്റ് എത്തപ്പെട്ടത് ചരിത്രത്തില്‍ സ്ഥാനം പിടിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.